Breaking

Friday, April 5, 2019

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍  വാദം കേള്‍ക്കുന്നതില്‍ നിന്നും ജഡ്ജി പിന്മാറി

കൊച്ചി:  ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍  വാദം കേള്‍ക്കുന്നതില്‍ നിന്നും ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് പിന്മാറി. കേസ് അട്ടിമറിച്ചു എന്ന് ആരേപിച്ച് വി.എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നാണ് തോമസ് പിന്മാറിയത്. 

കേസില്‍ നിന്ന് പിന്മാറുന്നതിന്റെ കാരണങ്ങള്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് വ്യക്തമാക്കിയിട്ടില്ല. വി.എസിന്റെ അഭിഭാഷകരടക്കം കേസ് ലിസ്റ്റ് ചെയ്തിട്ടില്ലെന്ന് അറിയിച്ചപ്പോഴാണ് താന്‍ കേസില്‍ നിന്ന് പിന്മാറുന്നുവെന്ന് ജഡ്ജി തുറന്ന കോടതിയില്‍ അറിയിച്ചത്. 

ജഡ്ജി പിന്മാറിയ സാഹചര്യത്തില്‍ കേസിന്റെ ഫയലുകള്‍ ചീഫ് ജസ്റ്റിസിന്റെ മുമ്പിലെത്തും. ഏത് ബെഞ്ച് കേസ് പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് തീരുമാനിക്കും. 


 



from Anweshanam | The Latest News From India http://bit.ly/2Uve4G6
via IFTTT