Breaking

Thursday, April 4, 2019

മമ്മൂട്ടിയുടെ മധുരരാജായുടെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

മമ്മൂട്ടിയുടെ സൂപ്പർ ചിത്രം പോക്കിരി രാജയുടെ രണ്ടാം ഭാഗമായ മധുരരാജായുടെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. പോക്കിരിരാജയുടെ രണ്ടാം ഭാഗമായാണ് അറിയുന്നതെങ്കിലും പോക്കിരിരാജയിലെ കഥയുമായി ഏറെ വിത്യാസമുണ്ട് മധുരരാജയ്ക്ക്. പോക്കിരിരാജയിലെ മമ്മൂട്ടി കഥാപാത്രം മാത്രമെടുത്താണ് വൈശാഖ് മധുരരാജായിറക്കുന്നത്.

അനുശ്രീയും ഷംന കാസിമുമാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. ആര്‍ കെ സുരേഷ്, നെടുമുടി വേണു, വിജയ രാഘവന്‍, സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ബിജുക്കുട്ടന്‍, സിദ്ധിഖ്, എം ആര്‍ ഗോപകുമാര്‍, കൈലാഷ്, ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍, ബൈജു എഴുപുന്ന, സന്തോഷ് കീഴാറ്റൂര്‍, കരാട്ടെ രാജ്, മഹിമ നമ്ബ്യാര്‍ എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

നെല്‍സണ്‍ ഐപ്പ് സിനിമാസിന്‍്റെ ബാനറില്‍ നെല്‍സണ്‍ ഐപ്പാണ് ചിത്രം നിര്‍മ്മിക്കുന്നത്. യുകെ സ്റ്റുഡിയോസ് ആണ് ചിത്രത്തിന്‍്റെ വിതരണം.



from Anweshanam | The Latest News From India https://ift.tt/2K3HU0u
via IFTTT