ആര്‍എസ്എസ് നുണപ്രചരിപ്പിക്കാന്‍ വലിയ വിദഗ്ധരാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. നുണയുടെ ആശാന്മാരാണ്. കാരണം അവര്‍ക്കത് ആവശ്യമാണ്. വര്‍ഗീയ കലാപങ്ങള്‍ സംഘടിപ്പിക്കാന്‍ ഉള്ളകാര്യങ്ങളല്ല നാട്ടില്‍ പ്രചരിപ്പിക്കേണ്ടത്. ആളുകളുടെ വികാരം ആളിക്കത്തിക്കാന്‍ പറ്റുന്ന നുണ പ്രചരിപ്പിക്കണം. അതാണ് ആര്‍എസ്എസിന്റെ സ്വഭാവം. നിങ്ങളും പണ്ട് അത് ചെയ്തിട്ടുണ്ടാകും. പക്ഷേ നിങ്ങള്‍ ഇപ്പോള്‍ ഇരിക്കുന്ന സ്ഥാനത്തിന്റെ മഹിമയോര്‍ത്തുവേണം സംസാരിക്കാന്‍. അതുകൊണ്ടാണ് ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞകാര്യം പച്ചക്കള്ളമാണെന്ന് ഞങ്ങള്‍ക്ക് പറയേണ്ടിവരുന്നത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
The post ഇരിക്കുന്ന സ്ഥാനത്തിന്റെ മഹിമ മനസ്സിലാക്കി മോദി സംസാരിക്കണം, നിങ്ങള്‍ പഴയ ആര്‍എസ്എസ് പ്രചാരകനല്ല ഇപ്പോള്‍: മുഖ്യമന്ത്രി appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2ID8Guf
via IFTTT