വെല്ലൂര്‍: ലോകസഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയുടെ ഓഫീസില്‍ നിന്ന് വന്‍തോതില്‍ പണം പിടിച്ചെടുത്തതിനെ തുടര്‍ന്ന് തമിഴ്നാട്ടിലെ വെല്ലൂരിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചു. ഡി.എം.കെ സ്ഥാനാര്‍ഥി അതിര്‍ ആനന്ദിന്റെ ഓഫീസില്‍ നിന്നാണ് പണം പിടിച്ചെടുത്തത്.
ഏപ്രില്‍ 10ന് ആദായ നികുതി വകുപ്പ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ജില്ലാ പൊലീസ് അതിര്‍ ആനന്ദിനും രണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമെതിരെകേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
അതേസമയം, തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് രാഷ്ട്രപതിയോട് ശിപാര്‍ശ ചെയ്തിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനിലെ അംഗങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് റദ്ദാക്കി ഉത്തരവ് വന്നത്.
from Anweshanam | The Latest News From India http://bit.ly/2UgDDXe
via IFTTT