Breaking

Wednesday, April 17, 2019

പെരുമാറ്റ ചട്ടലംഘനം; യോഗിക്ക് എതിരായ വിലക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി

ന്യൂഡല്‍ഹി: യോഗി ആദിത്യനാഥിന് മേൽ ചുമത്തിയ മൂന്ന് ദിവസത്തെ വിലക്ക് പിൻവലിക്കണമെന്ന ആവശ്യവുമായി ബിജെപി. യോഗി ഒരു സമുദായത്തെയും ആക്ഷേപിച്ചിട്ടില്ലെന്നും മറുപടി നൽകാനുള്ള അവകാശം നിഷേധിക്കരുതെന്നുമാണ് ബിജെപി വാദം. 

ആദിത്യനാഥിന്‍റെ ട്രാക്ക് റെക്കോർഡ് പരിശോധിച്ച് വിലക്കിൽ ഇളവ് നൽകണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.

രണ്ടാംഘട്ട പോളിംഗിന് രണ്ട് ദിവസം മാത്രം ശേഷിക്കേയായിരുന്നു, ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ബിഎസ്‍പി അദ്ധ്യക്ഷ മായാവതിയെയും പ്രചാരണത്തിൽ നിന്ന് വിലക്കിയത്. 

ആദിത്യനാഥിന് മൂന്ന് ദിവസവും (72 മണിക്കൂർ) മായാവതിയ്ക്ക് രണ്ട് ദിവസവുമാണ് വിലക്ക് (48 മണിക്കൂർ). ആദ്യമായാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു മുഖ്യമന്ത്രിയെ പ്രചാരണത്തിൽ നിന്ന് വിലക്കുന്നത്.  



from Anweshanam | The Latest News From India http://bit.ly/2In6ckb
via IFTTT