Breaking

Saturday, April 27, 2019

ആലപ്പുഴയിൽ വെളിച്ചെണ്ണ ഫാക്ടറിയിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്‌ടം

ആലപ്പുഴ: വെളിച്ചെണ്ണ ഫാക്ടറിയിൽ തീപിടിത്തമുണ്ടായി ഫാക്ടറിയും ലോറിയും കത്തിനശിച്ചു. ചുങ്കത്തെ ചന്ദ്രാ ഓയിൽ മില്ലിലാണ് തീപിടുത്തമുണ്ടായത്. പുലർച്ചെ അഞ്ച് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ജോലിക്കാരെത്തുന്ന സമയത്തിന് മുമ്പായതിനാൽ തീ പിടുത്തത്തിൽ ആളപായമൊന്നുമില്ല. 

ഏഴ് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. എങ്കിലും പൂർണമായും അണയ്ക്കാനായിട്ടില്ല. മില്ലിൽ ധാരാളം വെളിച്ചെണ്ണയും കൊപ്രയും സൂക്ഷിച്ചിരുന്നു. ഇതാണ് തീ പെട്ടന്ന് പടർന്ന് പിടിക്കാൻ കാരണം. ഫാക്ടറിക്ക് പുറത്ത് നിർത്തിയിട്ടിരുന്ന ലോറിയും കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 



from Anweshanam | The Latest News From India http://bit.ly/2PwnwEc
via IFTTT