Breaking

Sunday, April 28, 2019

നാഗമ്പടം പഴയ പാലം പൊളിക്കാനുള്ള ശ്രമം പരാജയപ്പെട്ടു; ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു

നാഗമ്പടം പഴയ മേല്‍പ്പാലം പൊളിക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന ട്രെയിൻ ഗതാഗത നിയന്ത്രണം മാറ്റി. കോട്ടയം വഴിയുള്ള തിരുവനന്തപുരം ചെന്നൈ സൂപ്പര്‍ഫാസ്റ്റ് കടത്തി വിട്ടു. പന്ത്രണ്ടര മണിക്കൂറിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിക്കുന്നത്. പാത ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ പാലം നിര്‍മ്മിച്ചതിനെ തുടര്‍ന്ന് പഴയ പാലം പൊളിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. 

എന്നാൽ, നാഗമ്പടത്തെ പഴയപാലം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കാനുള്ള ശ്രമം തല്‍ക്കാലം ഉപേക്ഷിച്ചു. ചെറുസ്‌ഫോടക വസ്തുകള്‍ ഉപയോഗിച്ച്‌ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പാലം തകര്‍ക്കാനുള്ള രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടത്തോടെയാണ് ശ്രമം ഉപേക്ഷിച്ചത്. പാലം പൊളിക്കാനുള്ള പുതിയ രീതിയും തീയതിയും പിന്നീട് തീരുമാനിക്കും.



from Anweshanam | The Latest News From India http://bit.ly/2GNY0rt
via IFTTT