Breaking

Sunday, April 28, 2019

ലി​ബി​യ​യി​ല്‍ ​സേ​ന​യും വി​മ​ത​രു​മാ​യി രൂ​ക്ഷ​പോ​രാ​ട്ടം തു​ട​രു​ന്നു

ട്രി​പ്പോ​ളി: ലി​ബി​യ​യി​ല്‍ ​സേ​ന​യും വി​മ​ത​രു​മാ​യി രൂ​ക്ഷ​പോ​രാ​ട്ടം തു​ട​രു​ന്നു. വി​മ​ത​രു​ടെ ആ‍​യു​ധ​ശാ​ല​യി​ല്‍ ലി​ബി​യ​ന്‍ സേ​ന വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ജ​ന​റ​ല്‍ ഖ​ലീ​ഫ ഹ​ഫ്താ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​മ​ത​സൈ​ന്യ​വും ലി​ബി​യ​ന്‍ സ​ര്‍​ക്കാ​രി​നെ പി​ന്തു​ണ​യ്ക്കു​ന്ന സേ​ന​യും ത​മ്മി​ലാ​ണ് ഏ​റ്റു​മു​ട്ട​ല്‍.

ഒ​രു മ​ണി​ക്കൂ​റോ​ളം നീ​ണ്ട വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ ട്രി​പ്പോ​ളി​യി​ലെ മ​റ്റു വി​മ​ത കേ​ന്ദ്ര​ങ്ങ​ളും ആ​ക്ര​മി​ക്ക​പ്പെ​ട്ട​താ​യി പ്ര​ദേ​ശി​ക മാ​ധ്യ​മം അ​ക്ബ​ര്‍ ലി​ബി​യ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.  പ്ര​ധാ​ന​മ​ന്ത്രി ഫാ​യി​സ് അ​ല്‍ സ​റാ​ജി​നെ പു​റ​ത്താ​ക്കാ​നാ​ണ് വി​മ​ത​ര്‍ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത്.

2011-ല്‍ ​മു​ന്‍ ഏ​കാ​ധി​പ​തി മു​അ​മ​ര്‍ ഗ​ദ്ദാ​ഫി കൊ​ല്ല​പ്പെ​ട്ട​തോ​ടെ രാ​ഷ്ട്രീ​യ അ​സ്ഥി​ര​ത​യി​ല്‍ തു​ട​രു​ക​യാ​ണ് ലി​ബി​യ.. ഗ​ദ്ദാ​ഫി വ​ധി​ക്ക​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് ഏ​റെ​നാ​ള​ത്തെ ച​ര്‍​ച്ച​ക​ള്‍​ക്കു​ശേ​ഷ​മാ​ണ് 2015-ല്‍ ​യു.​എ​ന്‍. പി​ന്തു​ണ​യോ​ടെ ജി.​എ​ന്‍.​എ. സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​ത്.



from Anweshanam | The Latest News From India http://bit.ly/2Pzdm5V
via IFTTT