കൊച്ചി: കേരളത്തില്‍നിന്നു ബംഗളുരുവിലേക്കു പുതിയ ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ചു. ഞായറാഴ്ചകളില്‍ തിരുവനന്തപുരത്തുനിന്നു ബംഗളുരുവിലെ കൃഷ്ണരാജപുരത്തേക്കുള്ള സ്പെഷല്‍ ട്രെയിനാണു പ്രഖ്യാപിച്ചത്. കേരളത്തില്‍നിന്നു ബംഗളുരുവിലേക്കു സര്‍വീസ് നടത്തുന്ന കല്ലട ബസില്‍ യാത്രക്കാര്‍ ആക്രമിക്കപ്പെട്ടതിനു പിന്നാലെയാണ് പുതിയ ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിക്കുന്നത്.
കൊച്ചുവേളിയില്‍നിന്നു ഞായറാഴ്ച വൈകിട്ട് അഞ്ചിനു പുറപ്പെടുന്ന ട്രെയിന്‍ പിറ്റേ ദിവസം രാവിലെ 8.40-ന് കൃഷ്ണരാജപുരത്ത് എത്തും. മടക്ക ട്രെയിന്‍ തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടിനു പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ ആറിന് കൊച്ചുവേളിയിലെത്തും.
28 മുതല്‍ ജൂണ്‍ 30 വരെയാണു സ്പെഷല്‍ സര്‍വീസ്. കൊല്ലം, കായംകുളം, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോയന്പത്തൂര്‍, ഈറോഡ്, ബംഗാരപേട്ട്, വൈറ്റ്ഫീല്‍ഡ് എന്നിവിടങ്ങളിലാണ് ട്രെയിനിനു സ്റ്റോപ്പുള്ളത്. എട്ടു സ്ലീപ്പര്‍, രണ്ട് തേഡ് എസി, രണ്ട് ജനറല്‍ കന്പാര്‍ട്ട്മെന്റ് എന്നിങ്ങനെയാണു ട്രെയിനിലുണ്ടാകുക.
താല്‍ക്കാലിക സര്‍വീസാണെങ്കിലും കൊച്ചുവേളിയില്‍നിന്നു ബാനസവാടിയിലേക്കുള്ള ഹംസഫര്‍ എക്സ്പ്രസ് ഞായറാഴ്ച സര്‍വീസ് നടത്താനുളള സാധ്യതയും റെയില്‍വേ പരിശോധിക്കുന്നുണ്ട്.
from Anweshanam | The Latest News From India http://bit.ly/2ZARLyp
via IFTTT