Breaking

Friday, April 5, 2019

ഒളിക്യാമറ വിവാദം; എം കെ രാഘവൻ എം പിക്കെതിരെ എൽഡിഎഫ‌് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

കോഴിക്കോട‌്: 'ടിവി 9' ചാനലിന്റെ ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങിയ കോഴിക്കോട് എംപിയും നിലവില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ എം കെ രാഘവനെതിരെ എൽഡിഎഫ‌് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. എം കെ രാഘവന്‍ നടത്തിയ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ  ലംഘനത്തെപറ്റിയും കള്ളപണത്തിന്‍റെയും മറ്റു ഇടപാടുകളെപ്പറ്റിയും അന്വേഷിക്കണമെന്ന‌് ആവശ്യപ്പെട്ടാണ് എൽഡിഎഫ‌് കോഴിക്കോട‌് പാർലമെന്‍റ് മണ്ഡലം കമ്മിറ്റി ഇലക്ഷൻ കമ്മീണർക്ക‌് പരാതി നൽകിയത്. 

കോഴിക്കോട‌് ജില്ലാ കലക്ടർ ,സംസ്ഥാന-ദേശീയ ഇലക്ഷൻ കമ്മീഷനുകൾക്കാണ‌് തെരഞ്ഞെടുപ്പ‌് കമ്മിറ്റി സെക്രട്ടറി അഡ്വ. പി എ' മുഹമ്മദ‌് റിയാസ‌്‌  പരാതി നൽകിയത‌്.  കള്ളപണത്തിന്‍റെയും അഴിമതികളുടെ വിവരങ്ങൾ പുറത്ത് കൊണ്ടുവരുന്നതിന്‍റെ ഭാഗമായി ടിവി 9 ചാനൽ പ്രതിനിധികൾ കഴിഞ്ഞ മാർച്ച‌് 10 നാണ‌് കോഴിക്കോടുള്ള വീട്ടിൽ പോയി എം പിയെ കണ്ടത‌്. ഓപ്പറേഷന്‍ ഭാരത്വര്‍ഷ' എന്ന പേരിട്ടാണ് ടിവി9 ചാനല്‍ ഒളിക്യാമറ ഓപ്പറേഷന്‍ നടത്തിയത്. 

സിങ്കപ്പൂർ കമ്പനിക്ക് കോഴിക്കോട് ഹോട്ടൽ തുടങ്ങാൻ സ്ഥലത്തിനായി സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച ആളുകളിൽ നിന്നും കോഴ ആവശ്യപ്പെടുന്നതാണ് ഒളിക്യാമറാ ദൃശ്യങ്ങളിലുള്ളത്. കമ്മീഷൻ ആയി 5 കോടി രൂപ രാഘവന്റെ തിരഞ്ഞെടുപ്പു ഫണ്ടിലേക്ക് സംഘം വാഗ്ദാനം ചെയ്യുന്നു. ഇത് തന്റെ ഡൽഹിയിലെ ഓഫീസ് സെക്രട്ടറിയെ ഏൽപ്പിക്കണം എന്നും പണം ഖറൻസിയായി മതി എന്നും രാഘവൻ പറയുന്നുണ്ട്.   

 കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോടികള്‍ ചെലവഴിച്ചാണ് ജയിച്ചതെന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് രണ്ട് കോടി രൂപയാണ് നല്‍കിയതെന്നും കണ്‍സള്‍ട്ടന്‍സി കമ്ബനി പ്രതിനിധികളെന്ന മട്ടിലെത്തിയ ചാനല്‍ സംഘത്തോട് എംകെ രാഘവന്‍ പറഞ്ഞു. ഇത്തവണ തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്ത ചാനല്‍സംഘത്തോട് പണം കൈമാറാന്‍ തന്റെ ഡല്‍ഹി ഓഫീസുമായി ബന്ധപ്പെടാനും എംപി ആവശ്യപ്പെട്ടു.

കോഴിക്കോട്ട് പഞ്ചനക്ഷത്ര ഹോട്ടല്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന വ്യവസായിക്കു വേണ്ടിയാണ് എത്തിയതെന്നും 15 ഏക്കര്‍ സ്ഥലം ആവശ്യമുണ്ടെന്നും ചാനല്‍സംഘം എംപിയെ അറിയിച്ചു. പ്രദേശികമായ പിന്തുണ ഉറപ്പാക്കാനാണ് എം കെ രാഘവനെ കാണുന്നതെന്ന് വിശദീകരിച്ചതോടെയാണ് തെരഞ്ഞെടുപ്പ് ചെലവുകള്‍ ചര്‍ച്ചയായത്.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 20 കോടി രൂപയോളം ചെലവുണ്ടെന്ന് എം കെ രാഘവന്‍ പറഞ്ഞു. പോസ്റ്റര്‍ അച്ചടി, ഹോര്‍ഡിങ്ങുകള്‍, ബാനറുകള്‍ എന്നിവയ്‌ക്കെല്ലാം വന്‍തോതില്‍ പണം വേണം. വാഹനപ്രചാരണത്തിനു തന്നെ ദിവസം 10 ലക്ഷം രൂപയോളം ചെലവുണ്ട്. 50-60 വാഹനങ്ങള്‍ വേണം. എല്ലായിടത്തും കറങ്ങണം. ഡീസല്‍ അടിക്കണം. ഡ്രൈവര്‍മാര്‍ക്ക് പണം കൊടുക്കണം. റാലികള്‍ സംഘടിപ്പിക്കാനും ചെലവുണ്ടെന്ന് ചാനല്‍സംഘത്തോട് എംപി പ്രതികരിച്ചു. 

കമ്ബനി അഞ്ച് കോടി രൂപ നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്നും തങ്ങള്‍ക്ക് ഡല്‍ഹിയിലും നോയിഡയിലും ഓഫീസുകളുണ്ടെന്നും സംഘാംഗങ്ങള്‍ അറിയിച്ചു. പണം കൈമാറേണ്ടതെന്ന് എങ്ങനെയാണെന്ന് ചോദിച്ചപ്പോള്‍ തന്റെ ഡല്‍ഹി ഓഫീസിലുള്ള സെക്രട്ടറിയെ കണ്ടാല്‍ മതിയെന്ന് രാഘവന്‍ പ്രതികരിച്ചു. സെക്രട്ടറിയുടെ നമ്ബര്‍ നല്‍കാമെന്നും എംപി പറയുന്നുണ്ട്.



from Anweshanam | The Latest News From India https://ift.tt/2TWnW7l
via IFTTT