കൊച്ചി: ശബരിമലയില്‍ സ്ത്രീയെ മർദിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് ഹൈകോടതി. തമിഴ്നാട്ടിൽ നിന്ന് ശബരിമല ദർശനത്തിന് എത്തിയ രാജം എന്ന സ്ത്രീയെ മരക്കൂട്ടത്ത് വെച്ച് ശബരിമല കർമസമിതി പ്രവർത്തകര്‍ തടയുകയും രേഖകൾ പരിശോധിക്കുകയും തുടർന്ന് മർദിക്കുകയും ചെയ്തു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ശബരിമല സ്പെഷ്യൽ കമീഷണർ എം. മനോജ് കോടതിയിൽ സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി.
ഇത് സംബസിച്ച് കോടതി പൊലീസിന്‍റെ വിശദീകരണവും തേടിയിട്ടുണ്ട്. അക്രമം തടയാൻ പ്രദേശത്ത് എത്തിയ പൊലീസിനെയും ശബരിമല കർമസമിതി പ്രവർത്തകർ തടഞ്ഞു. പൊലീസിന്‍റെ കൃത്യനിർവഹണം തടസപ്പെടുത്തൽ അടക്കമുള്ള വകുപ്പുകൾ ഉൾപ്പെടുത്തി രണ്ടു കേസുകളിലായി 18 പേർക്കെതിരെയാണ് പമ്പ പൊലീസ് കേസെടുത്തിരിക്കുന്നത്.
ശബരിമല കർമ സമിതി, അന്താരാഷ്ട്ര ഹിന്ദു പരിഷത്ത്, ഹിന്ദു ഐക്യവേദി, ആചാര സംരക്ഷണ സമിതി, വിശ്വഹിന്ദു പരിഷത്ത് സംഘടനകളുടെ പ്രവർത്തകരാണ് മരക്കൂട്ടം, പാറമട, ജീപ്പ് റോഡ് ജംഗ്ഷൻ, കെ.എസ്.ഇ.ബി ജംഗ്ഷൻ, നടപ്പന്തൽ, വാവരുനട, താഴെ തിരുമുറ്റം, മാളികപ്പുറം, അന്നദാന മണ്ഡപം, പൊലീസ് മെസ്സ് എന്നീ പ്രദേശങ്ങളിൽ സംഘടിച്ചിരുന്നതെന്ന് റിപ്പോർട്ടിനോടൊപ്പമുള്ള രേഖകളിൽ വ്യക്തമാക്കുന്നുണ്ട്.
from Anweshanam | The Latest News From India https://ift.tt/2K7NKhf
via IFTTT