Breaking

Friday, April 5, 2019

കെല്‍ട്രോണിന്റെ വിറ്റുവരവ് സര്‍വകാല റെക്കോര്‍ഡില്‍ ; 2018-2019 സാമ്പത്തിക വര്‍ഷം 542.50 കോടി


തിരുവനന്തപുരം: വ്യവസായ വകുപ്പിന് കീഴിലെ സംസ്ഥാന പൊതുമേഖലാ സ്ഥാപനം കേരള സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെല്‍ട്രോണ്‍) കഴിഞ്ഞ സാമ്പത്തികവര്‍ഷം വിറ്റുവരവില്‍ നേടിയത് സര്‍വകാല റെക്കോര്‍ഡാണ്. 542.50 കോടി രൂപ കെല്‍ട്രോണ്‍ ഗ്രൂപ്പ് കമ്പനികള്‍ നേടി. 2017-18 സാമ്പത്തിക വര്‍ഷത്തെക്കാളും 14 ശതമാനം വര്‍ദ്ധനവ് ഇത്തവണ ഉണ്ടായി. 

കെല്‍ട്രോണ്‍ 459.50 കോടി രൂപയും സബ്‌സിഡിയറി കമ്പനികളായ കണ്ണൂരിലെ കെസിസിഎല്‍ 68.25 കോടി രൂപയുടെയും കുറ്റിപ്പുറത്തെ കെഇസിഎല്‍ 14.75 കോടി രൂപയുടെയും വിറ്റുവരവ് നേടി. മൂന്നു കമ്പനികളും പ്രവര്‍ത്തനലാഭവും കൈവരിച്ചു. അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് കരുത്തായി നിലവില്‍ 692 കോടി രൂപയുടെ ഓര്‍ഡര്‍ കെല്‍ട്രോണിന് ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ മൂന്നുവര്‍ഷങ്ങളില്‍ സര്‍ക്കാര്‍ സഹായത്തോടെ കെല്‍ട്രോണില്‍ നിരവധി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. പ്ലാന്റുകള്‍ ആധുനിക വല്‍കരിക്കുകയും പുതിയ യന്ത്രസാമഗ്രികള്‍ സ്ഥാപിച്ച് യൂണിറ്റുകളുടെ ഉല്‍പാദനം മെച്ചപ്പെടുത്തുകയും ചെയ്തു. സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ കമ്പ്യൂട്ടറുകളും അനുബന്ധ ഐടി ഉപകരണങ്ങളും വാങ്ങിച്ചു നല്‍കുന്നതിനുള്ള സ്റ്റേറ്റ് റേറ്റ് കോണ്‍ട്രാക്ട് കെല്‍ട്രോണിന് നല്‍കി.

കമ്പനിയുടെ വികസനത്തിനായി ഇത്തവണ സംസ്ഥാന ബജറ്റില്‍ കെല്‍ട്രോണിന് 19.5 കോടി രൂപയും കെസിസിഎല്ലിന് 10 കോടിയുമാണ് വകയിരുത്തിയത്. 



from Anweshanam | The Latest News From India http://bit.ly/2HX70MJ
via IFTTT