ബോളിവുഡ് നടന്‍ വിക്കി കൗശലിന് അപകടം സംഭവിച്ചു. താരത്തിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അപകടം സംഭവിച്ച് പരിക്ക് പറ്റിയത്. അപകടത്തില്‍ താടിയെല്ലിന് പൊട്ടലേറ്റിട്ടുണ്ട്. താടിയെല്ലിന് 13 സ്റ്റിച്ചുണ്ട്. ഗുജറാത്തിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. കപ്പലില്‍ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
കപ്പലിന്റെ വാതില്‍ തുറന്നപ്പോള്‍ ശക്തിയായി വന്ന് മുഖത്തടിക്കുകയായിരുന്നു. താരത്തെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലേയ്ക്ക് കൊണ്ടു പോയി.
from Anweshanam | The Latest News From India http://bit.ly/2PiVLyK
via IFTTT