Breaking

Thursday, April 11, 2019

പേടിഎമ്മിലൂടെ ഇനി ഓഹരികളും വാങ്ങാം

മുംബൈ:മൊബൈൽ പണമിടപാട് സ്ഥാപനമായ 'പേടിഎമ്മി'ന്റെ ഇൻവെസ്റ്റ്മെന്റ് ആൻഡ് വെൽത്ത് മാനേജ്മെന്റ് വിഭാഗമായ 'പേടിഎം മണി' സ്റ്റോക് ബ്രോക്കിങ് സേവന രംഗത്തേക്ക് ചുവടുവയ്ക്കുന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ സ്റ്റോക് ബ്രോക്കിങ് സേവനം അവതരിപ്പിക്കുമെന്ന് പേടിഎം സി.ഇ.ഒ. വിജയ് ശേഖർ ശർമ അറിയിച്ചു. ഓഹരി വിപണി നിയന്ത്രണ ബോർഡായ 'സെബി'യുടെ അനുമതി കമ്പനിക്ക് കിട്ടിക്കഴിഞ്ഞു. ബി.എസ്.ഇ., എൻ.എസ്.ഇ. എന്നിവയിൽ അംഗത്വവും ലഭിച്ചു. സെരോദയുടെ മാതൃകയിൽ ഡിസ്കൗണ്ട് ബ്രോക്കിങ് സേവനമായിരിക്കും കമ്പനി ഒരുക്കുകയെന്നാണ് സൂചന.


from mathrubhumi.latestnews.rssfeed http://bit.ly/2UckN3w
via IFTTT