Breaking

Saturday, April 20, 2019

‘മാതൃഭൂമി’ക്ക് ഐ.എ.എ. ഒലീവ് ക്രൗൺ സുവർണപുരസ്കാരം

മുംബൈ: ഇന്റർനാഷണൽ അഡ്വർടൈസിങ് അസോസിയേഷൻ(ഐ.എ.എ.) ഇന്ത്യാ ചാപ്റ്റർ ഏർപ്പെടുത്തിയ 2019-ലെ ഒലീവ് ക്രൗൺ സുവർണപുരസ്കാരം ‘മാതൃഭൂമി’ക്ക്. ‘മാതൃഭൂമി സീഡ്’ എന്ന സംരംഭംവഴി നടത്തുന്ന പാരിസ്ഥിതിക പ്രവർത്തനങ്ങൾ പരിഗണിച്ചാണിത്. ‘കോർപ്പറേറ്റ് സോഷ്യൽ ക്രൂസൈഡർ’ എന്ന വിഭാഗത്തിൽ ഐ.എ.എ. ഒലീവ് ക്രൗണിന്റെ ഈ വർഷത്തെ ഏക സുവർണപുരസ്കാരമാണ് ‘മാതൃഭൂമി’ നേടിയത്.വിദ്യാർഥികളിൽ പാരിസ്ഥിതിക അവബോധമുണ്ടാക്കാൻ ലക്ഷ്യമിട്ട് ‘മാതൃഭൂമി’ ആരംഭിച്ച പദ്ധതിയാണ് ‘സീഡ്’.മുംബൈയിൽ നടന്ന ചടങ്ങിൽ ‘മാതൃഭൂമി’ മീഡിയ സ്കൂൾ ഡീൻ ജോർജ് സെബാസ്റ്റ്യൻ പുരസ്കാരം ഏറ്റുവാങ്ങി. ഐ.എ.എ. വേൾഡ് ചെയർമാൻ ശ്രീനിവാസൻ കെ. സ്വാമി, ഒലീവ് ക്രൗൺ അവാർഡ്സ് ചെയർപേഴ്‌സൺ വെങ്കിട് രമണി എന്നിവർ ചേർന്നാണ് സമ്മാനിച്ചത്.ബോളിവുഡ് ഗായകൻ ഷാൻ, ഹിന്ദുസ്ഥാൻ യൂനിലിവർ എക്സിക്യുട്ടീവ് ഡയറക്ടർ പ്രിയാ നായർ എന്നിവർ ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു. വുൻഡർമൻ തോംസൺ, എഫ്.സി.ബി. ഇന്റർഫേസ്, ദ സോഷ്യൽ സ്ട്രീറ്റ്, റിലയൻസ് ഫൗണ്ടേഷൻ, ഒഗിൽവി, ഹൈപ്പർ കളക്ടീവ്, യെസ് ബാങ്ക് എന്നിവയും വിവിധ മേഖലകളിലെ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.


from mathrubhumi.latestnews.rssfeed http://bit.ly/2XwSmiV
via IFTTT