Breaking

Friday, April 26, 2019

ശ്രീലങ്കന്‍ സ്‌ഫോടനം; സ്ത്രീകള്‍ ഉള്‍പ്പെടെ ആറുപേരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു

കൊളംബോ: ശ്രീലങ്കന്‍ സ്‌ഫോടനത്തില്‍ പങ്കുടെന്ന് സംശയിക്കുന്ന ആറുപേരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു.മൂന്ന് സ്ത്രീകളുള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങളാണ് ശ്രീലങ്കന്‍ അധികൃതര്‍ പുറത്തുവിട്ടിരിക്കുന്നത്. ഇവരുടെ പേരുവിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഇവരെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്നവര്‍ പൊലീസിനെ അറിയിക്കണമെന്ന് പൊതുജനങ്ങളോട് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 

ഈസ്റ്റര്‍ ദിനത്തില്‍ ഉണ്ടായ സ്ഫോടന പരമ്പരയില്‍ 253 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന കണക്കുകള്‍. നേരത്തെ നൂറുപേര്‍ കൂടി അധികമായി രേഖപ്പെടുത്തിയിരുന്നു. കണക്കെടുപ്പില്‍ തെറ്റുകള്‍ വന്നതിനാലാണ് മരണ സംഖ്യ ഉയരാന്‍ കാരണമെന്ന് അധികൃതര്‍ പറയുന്നു. സംഭവത്തില്‍ അഞ്ഞൂറോളം ആളുകള്‍ക്ക് പരിക്കേറ്റുവെന്നാണ് വിവരങ്ങള്‍. 

സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് 16 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. 76 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്. 



from Anweshanam | The Latest News From India http://bit.ly/2GExuzp
via IFTTT