Breaking

Friday, April 26, 2019

ഷവോമിയുടെ പുതിയ മോഡല്‍ വൈ 3 ഇന്ത്യന്‍ വിപണിയില്‍ എത്തി

ഷവോമിയുടെ പുതിയ മോഡല്‍ വൈ 3 ഇന്ത്യന്‍ വിപണിയില്‍ എത്തി. 32 എം പി സെല്‍ഫി ക്യാമറയുമായിട്ടാണ് ഇത്തവണ ഷവോമി എത്തിയിരിക്കുന്നത്. സെല്‍ഫി ഫോക്കസ്ഡ് ഫോണ്‍ ആണ് വൈ 3. അതുകൊണ്ട് തന്നെ 32 എം പി സെല്‍ഫി ക്യാമറയാണ് വൈ 3 യില്‍ ഉള്ളത്. 32 എംപി ക്യാമറ സ്‌ക്രീനിന്റെ മുകളിലാണ് കാണപ്പെടുന്നത്. മാത്രമല്ല 32-എംപി സെല്‍ഫി ക്യാമറ ഇഐഎസ് സപ്പോര്‍ട്ടോടെയാണ് എത്തുന്നത്. പിന്നില്‍ ഡ്യുവല്‍ക്യാമറയാണ് ഉള്ളത്. 12 എംപിയാണ് പ്രഥമിക സെന്‍സര്‍. എഫ് 2.2 ആണ് ഈ സെന്‍സറിന്റെ അപ്പാച്ചര്‍. 2 എംപിയാണ് ഡെപ്ത് സെന്‍സര്‍. ഈ ക്യാമറകള്‍ക്ക് എല്‍ഇഡി ഫ്ലാഷ് ലഭ്യമാണ്. വൈ 3യുടെ ഡിസ്പ്ലേ 6.26 ഇഞ്ച് ആണ്. പോളികാര്‍ബണെറ്റ് ബാക്ക് പാനല്‍ ഷവോമി വൈ3ക്ക് നല്‍കിയിരിക്കുന്നത്.

കൂടാതെ 1080 പി എഫ്എച്ച്ഡിയില്‍ സെക്കന്‍ഡില്‍ 30 ഫ്രൈ എന്ന നിലയില്‍ വീഡിയോ റെക്കോഡിംഗ് ചെയ്യാന്‍ സാധിക്കും. പാം ഷട്ടര്‍, ഓട്ടോ എച്ച്ഡിആര്‍, ഐ പോട്രിയേറ്റ് മോഡ് എന്നീ ഫീച്ചറുകളും സെല്‍ഫി ക്യാമറയ്ക്കുണ്ട്. ചിപ്പ് ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 632 ആണ് വൈ 3യില്‍ ഷവോമി ഉപയോഗിച്ചിരിക്കുന്നത്. ഫോണിന്റെ ബാറ്ററി ശേഷി 4000 എംഎഎച്ചാണ്.ഫോണിന്റെ ബോഡി ഓറ പ്രിസം ഡിസൈനിലാണ് ഒരുക്കിയിരിക്കുന്നത്. ഫേസ് അണ്‍ലോക്ക് ഫീച്ചര്‍, റെയര്‍ മൗണ്ട് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവ ഫോണിന്റെ പ്രത്യേകതകളാണ്. രണ്ട് വേരിയറ്റുകളിലാണ് ഫോണ്‍ ലഭിക്കുന്നത്. 3ജിബി 32 ജിബി ഇന്റേണല്‍ മെമ്മറിയുള്ള ഫോണിന് 9,999 രൂപയാണ് വില. 4ജിബി റാം പതിപ്പിന് 11999 രുപയുമാണ് വില.
 



from Anweshanam | The Latest News From India http://bit.ly/2UZbskG
via IFTTT