Breaking

Monday, April 22, 2019

ഇഷ്‌കിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ഇഷ്‌കിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം ഷെയ്ന്‍ നിഗം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഇഷ്‌ക്. നവാഗതനായ അനുരാജ് മനോഹറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആന്‍ ശീതള്‍ ആണ് ചിത്രത്തിലെ നായിക. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് രതീഷ് രവിയാണ്. 

'നോട്ട് എ ലവ് സ്റ്റോറി' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ഷൈന്‍ ടോം ചാക്കോ, ലിയോണ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഷാന്‍ റഹ്മാന്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 



from Anweshanam | The Latest News From India http://bit.ly/2UvgGQb
via IFTTT