മമ്മൂട്ടി- അജയ് വാസുദേവ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റില്‍ തുടങ്ങും. അജയ് വാസുദേവിന്റെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ഫാമിലി മാസ് സ്വഭാവത്തിലുള്ള ചിത്രമാണിതെന്നും ജോബി പറയുന്നു. മമ്മൂട്ടിയെ നായകനാക്കി രാജാധി രാജ എന്ന ചിത്രമൊരുക്കിയാണ് അജയ് വാസുദേവ് സംവിധായകനായി അരങ്ങേറിയത്. മാസ്റ്റര്‍ പീസാണ് രണ്ടാമത്തെ ചിത്രം. ഡെന്നിസ് ജോസഫിന്റെ തിരക്കഥയില്‍ പ്രമോദ് പപ്പന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രഖ്യാപനവും ജോബി ജോര്‍ജ് നിര്‍വഹിച്ചിട്ടുണ്ട്. ആക്ഷന് വലിയ രീതിയില്‍ പ്രധാന്യം നല്‍കുന്ന ചിത്രമാണിതെന്നാണ് പറയുന്നത്.
അഞ്ചു വര്‍ഷത്തില്‍ 10 ചിത്രങ്ങളാണ് ഗുഡ്വില്ലിന്റെ പദ്ധതിയിലുള്ളതെന്നും ഇതില്‍ പലതും വന്‍ ചിത്രങ്ങളാണെന്നുമാണ് ജോബി പറയുന്നത്. ഓഗസ്റ്റ് സിനിമാസിനൊപ്പം ചേര്‍ന്ന് മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാര്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും ജോബി ജോര്‍ജ് പറയുന്നു.
from Anweshanam | The Latest News From India http://bit.ly/2GzKwzn
via IFTTT