Breaking

Monday, April 22, 2019

ജയ് കൃഷ്ണ സംവിധാനം ചെയ്ത ചിത്രം ‘എസ്ര’ ഹിന്ദിയില്‍ എത്തുമ്പോള്‍ പൃഥ്വിയായി ഇമ്രാന്‍ ഹാഷ്മി

ജയ് കൃഷ്ണ സംവിധാനം ചെയ്ത ചിത്രം 'എസ്ര' ഹിന്ദിയില്‍ എത്തുമ്പോള്‍ പൃഥ്വിയായി ഇമ്രാന്‍ ഹാഷ്മി. ഇദ്ദേഹം തന്നെയാണ് ചിത്രം ഹിന്ദിയിലും സംവിധാനം ചെയ്യുന്നത്‌. പൃഥ്വി നായകനായി എത്തിയ ഹൊറര്‍ ചിത്രമാണ് എസ്ര. മികച്ച പ്രതികരണം ലഭിച്ച ചിത്രമായിരുന്നു  'എസ്ര'. പരസ്യ മേഖലയില്‍ നിന്നും സിനിമാ രംഗത്തെത്തിയ ജയ് കൃഷ്ണയുടെ ആദ്യ ചിത്രമായിരുന്നു എസ്ര.

പൃഥ്വിരാജിനെ കൂടാതെ സുദേവ് നായര്‍, ടൊവിനോ തോമസ്, സിദ്ധിഖ്, പ്രിയ ആനന്ദ് എന്നിവരും എസ്രയില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു.. ബോക്സ് ഓഫീസില്‍ 50 കോടിക്ക് മേല്‍ കളക്ഷന്‍ നേടിയ ചിത്രം കൂടിയാണ് എസ്ര. ഭൂഷണ്‍ കുമാര്‍, കുമാര്‍ മംഗാത് പഥക്, കൃഷന്‍ കുമാര്‍, അഭിഷേക് പഥക് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.



from Anweshanam | The Latest News From India http://bit.ly/2Zqnrq7
via IFTTT