Breaking

Wednesday, April 3, 2019

പ്രിയങ്ക യുവതിയോ?ശ്രീധരൻപിള്ളയുടെ പരാമർശം വിവാദത്തിൽ

മട്ടന്നൂർ: പ്രിയങ്കാ ഗാന്ധിയെക്കുറിച്ച് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള നടത്തിയ പരാമർശം വിവാദമാകുന്നു. പ്രിയങ്കയെ കോൺഗ്രസ് യുവതിയായി ചിത്രീകരിക്കുന്നുവെന്നായിരുന്നു മട്ടന്നൂരിൽ നടന്ന എൻ.ഡി.എ. കൺവെൻഷനിൽ ശ്രീധരൻപിള്ള പറഞ്ഞത്. 'പ്രിയങ്കാ ഗാന്ധിക്ക് 48 വയസ്സുണ്ട്. എന്നിട്ടും അവരെ വിശേഷിപ്പിക്കുന്നത് യുവതി എന്നാണ്. അമ്മമാരും സഹോദരിമാരും ഇരിക്കുന്നതുകൊണ്ട് കൂടുതൽ പറയുന്നില്ല' -എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. content highlights:congress-portrays-48-year-old-priyanka-as-youth-alleges-kerala-bjp-president


from mathrubhumi.latestnews.rssfeed https://ift.tt/2JZZ7Yt
via IFTTT