കല്ലട ബസിൽ യാത്രക്കാരെ മർദിച്ച കേസിലെ പ്രതികളുടെ തെളിവെടുപ്പ് ഇന്ന് നടക്കും. കല്ലടയുടെ വൈറ്റിലയിലെ ഓഫീസിൽ എത്തിച്ചാകും തെളിവെടുപ്പ്. കേസിൽ റിമാൻഡിലായ ഏഴ് പ്രതികളെ ഇന്നലെ നാലു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം.
ആക്രമണത്തിന് പിന്നിൽ ഗൂഡാലോചനയുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. പ്രതികളുടെ കസ്റ്റഡി കാലാവധി ചൊവ്വാഴ്ച അവസാനിക്കുന്നതിനാൽ തെളിവെടുപ്പും ചോദ്യം ചെയ്യലും വേഗം പൂർത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്‍റെ ശ്രമം.
മൊഴി രേഖപ്പെടുത്തിയ ശേഷം സംഭവത്തിൽ സുരേഷ് കല്ലടക്കും പങ്കുണ്ടോ എന്ന് പരിശോധിക്കാനാണ് പൊലീസ് തീരുമാനം. ഇതിന് സഹകരിക്കാത്ത പക്ഷം ഇയാൾക്കെതിരെ പൊലീസ് കോടതിയെ സമീപിക്കും.
from Anweshanam | The Latest News From India http://bit.ly/2GJJr6H
via IFTTT