Breaking

Friday, April 19, 2019

ബൂത്തിൽ വോട്ടുപിടിത്തം: ബി.ജെ.പി. സ്ഥാനാർഥി വീട്ടുതടങ്കലിലായി

ലഖ്നൗ: പോളിങ് സ്റ്റേഷനുള്ളിൽ വോട്ട് അഭ്യർഥിച്ച ബി.ജെ.പി. സ്ഥാനാർഥി വീട്ടുതടങ്കലിലായി. ഉത്തർപ്രദേശിലെ ബുലന്ദ് ശഹർ മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാർഥി ഭോലാസിങ്ങിനെയാണ് പോലീസ് വോട്ടെടുപ്പ് തീരുംവരെ വീട്ടുതടങ്കലിലാക്കിയത്. ബുലന്ദേശ്വറിലെ ശർമ ഇന്റർ കോളേജിലെ പോളിങ് സ്റ്റേഷനിൽ ഭോലാ സിങ് വോട്ട് അഭ്യർഥിക്കുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. ജില്ലാ മജിസ്ട്രേറ്റും റിട്ടേണിങ് ഓഫീസറുമായ അഭയസിങ്ങാണ് തനിക്ക് ബൂത്തിൽ കടക്കാനുള്ള അനുമതി നൽകിയതെന്ന് ഭോലാ സിങ് വാദിച്ചു. എന്നാൽ ബൂത്തുകൾ സന്ദർശിക്കാൻമാത്രമാണ് അനുവദിച്ചതെന്ന് റിട്ടേണിങ് ഓഫിസർ അറിയിച്ചു. Contentn Highlights:BJP Candidate request vote in Polling booth Police detained him in house Arrest


from mathrubhumi.latestnews.rssfeed http://bit.ly/2UH5FjP
via IFTTT