Breaking

Friday, April 19, 2019

പ്രഖ്യാപനം വരുംമുമ്പേ പരീക്ഷാഫലം വെബ്‌സൈറ്റിൽ

കണ്ണൂർ: ഔദ്യോഗികഫലപ്രഖ്യാപനം വരുന്നതിനുമുമ്പേ പരീക്ഷാഫലം വെബ്സൈറ്റിൽ. ഈവർഷം ഫെബ്രുവരിയിൽ നടത്തിയ എൽ.എസ്.എസ്. പരീക്ഷാഫലമാണ് വ്യാഴാഴ്ച ഉച്ചമുതൽ പരീക്ഷാഭവന്റെ വെബ്സൈറ്റിലെ എൽ.എസ്.എസ്./യു.എസ്.എസ്. പോർട്ടലിൽ ലഭ്യമായത്. പരീക്ഷാഭവന്റെ വെബ്സൈറ്റിലുടെ എ.ഇ.ഒ.മാർക്കു മാത്രം ലഭ്യമാക്കിയ ഫലം, പരിശോധിച്ച് ഉറപ്പുവരുത്താൻ നിർദേശമുണ്ടായിരുന്നു. ഇത്തരത്തിൽ പരിശോധിച്ച പരീക്ഷാഫലം ഏപ്രിൽ 23-ന് വൈകീട്ട് അഞ്ചിനു മുമ്പായി മാത്രമാണ് അതത് ഡയറ്റ് പ്രിൻസിപ്പൽമാർക്ക് അയച്ചുനൽകാൻ നിർദേശിച്ചത്. എന്നാൽ അഞ്ചുദിവസം മുമ്പുതന്നെ വെബ്സൈറ്റിൽ ഫലം വരികയായിരുന്നു. പരീക്ഷാഫലത്തിന്റെ രഹസ്യസ്വഭാവം നിലനിർത്താൻ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെ ലോഗിനിൽ ലഭ്യമാക്കിയ ഫലം സ്കൂളുകൾക്കും പൊതുജനത്തിനും ലഭ്യമാകാൻ പാടില്ലെന്ന് പരീക്ഷാഭവൻ സെക്രട്ടറിയുടെ നിർദേശമുണ്ടായിരുന്നു. ബുധനാഴ്ചയാണ് ഇത്തരത്തിൽ നിർദേശം വന്നത്. അതിനു തൊട്ടടുത്ത ദിവസമാണ് പരീക്ഷാഫലം വെബ്സൈറ്റിലെ പോർട്ടലിൽ ലഭ്യമായത്. എന്നാൽ, റിസൾട്ട് അടുത്തയാഴ്ച പ്രസിദ്ധീകരിക്കുമെന്ന് രേഖപ്പെടുത്തിയ പരീക്ഷാഫലമായിരുന്നു ലഭ്യമായത്. മിക്ക സ്കൂളുകളിലും പരീക്ഷാഫലം ലഭ്യമാവുകയും അത് വിദ്യാർഥികളെയും രക്ഷിതാക്കളെയും അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ വൈകുന്നേരത്തോടുകൂടി പരീക്ഷാഭവൻ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. Content Highlights:Exam results appeared in website even before official announcements


from mathrubhumi.latestnews.rssfeed http://bit.ly/2Znwgkr
via IFTTT