തിരുവനന്തപുരം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെ കുറിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ നടത്തിയ പരാമര്‍ശത്തിനൊപ്പം ലീഗ് നേതാക്കളെ അവഹേളിച്ച് സംസാരിച്ചതിനെക്കുറിച്ച് ലീഗ് നിയമ നടപടി ആലോചിക്കുന്നുണ്ടെന്ന് എംകെ മുനീര്‍.
സത്രീ സമൂഹം മൊത്തത്തില്‍ ഇടതുപക്ഷത്തെ ബഹിഷ്‌കരിക്കണം. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന സാഹചര്യത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് അദ്ദേഹത്തിന് പിന്തുണ നല്‍കണമെന്നും മുനീര്‍ ആവശ്യപ്പെട്ടു.
എസ്ഡിപിഐ അടക്കമുള്ള വര്‍ഗീയ , തീവ്രവാദ പാര്‍ട്ടികളുടെ വോട്ട് വേണ്ടെന്ന പാര്‍ട്ടി അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിലപാട് പികെ കുഞ്ഞാലിക്കുട്ടിക്കും ഇ ടി മുഹമ്മദ് ബശീറിനും ഒരുപോലെ ബാധകമെന്നും അദ്ദേഹം പറഞ്ഞു.
from Anweshanam | The Latest News From India https://ift.tt/2FTecpI
via IFTTT