Breaking

Friday, April 19, 2019

കല്യോട്ട് 65പേർ സി.പി.എം. വിട്ട് കോൺഗ്രസിൽ ചേർന്നു

പെരിയ: കല്യോട്ട് 65 സി.പി.എം. പ്രവർത്തകരും അനുഭാവികളും കോൺഗ്രസിൽ ചേർന്നു. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ലാലിന്റെയും ബന്ധുക്കളായ സി.പി.എം. അനുഭാവികളുൾപ്പെടെയുള്ളവരാണ് കോൺഗ്രസിൽ ചേർന്നത്. അക്രമരാഷ്ട്രീയത്തിൽ പ്രതിഷേധിച്ചാണ് കോൺഗ്രസുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചതെന്ന് ഇവർ പറഞ്ഞു. 27 കുടുംബങ്ങളിൽനിന്നായി 65 പേരാണ് കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്. കല്യോട്ട് നടന്ന സ്വീകരണയോഗത്തിൽ ഡി.സി.സി. പ്രസിഡന്റ് ഹക്കിം കുന്നിൽ ഇവരെ മാലയിട്ട് പാർട്ടിയിലേക്ക് സ്വീകരിച്ചു. കല്യോട്ടെ പ്രഭാകരൻ, കുഞ്ഞമ്പു, കൃഷ്ണൻ, ശെൽവരാജ്, തന്നിത്തോട്ടെ രഘു, നാണു, അരങ്ങനടുക്കം ശ്രീജിത്ത്, രാജീവൻ എന്നിവരെ ഡി.സി.സി. പ്രസിഡൻറ്് ഹാരമണിയിച്ചു. ഇവരുടെ കുടുംബാംഗങ്ങളെയും വേദിയിലിരുത്തിയായിരുന്നു സ്വീകരണം. കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് അഡ്വ. ടി.സിദ്ദിഖ് സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു. അഡ്വ. എം.കെ.ബാബുരാജ് അധ്യക്ഷത വഹിച്ചു. സി.ബാലകൃഷ്ണൻ പെരിയ, സാജിദ് മൗവ്വൽ, സി.രാജൻ, ടി.രാമകൃഷ്ണൻ, സി.കെ.അരവിന്ദൻ, കെ.ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. അതേസമയം, കോൺഗ്രസിൽത്തന്നെയുള്ള പഴയകാല പ്രവർത്തകരെയും നിഷ്പക്ഷരായ ആളുകളെയും മാലയിട്ട് സ്വീകരിച്ച് കള്ളപ്രചാരണം നടത്തുകയാണെന്ന് സി.പി.എം. പെരിയ ലോക്കൽ സെക്രട്ടറി എൻ.ബാലകൃഷ്ണൻ പറഞ്ഞു. Content Highlights:Periya 65 CPIM Members Join Congress


from mathrubhumi.latestnews.rssfeed http://bit.ly/2Xrc9Qu
via IFTTT