ന്യൂഡല്‍ഹി: തന്റെ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ 2020 മാര്‍ച്ചോടെ 22 ലക്ഷം സര്‍ക്കാര്‍ ജോലി ഒഴിവുകളില്‍ നിയമനം നടത്തുമെന്ന് രാഹുല്‍ ഗാന്ധി. ഇക്കാര്യം രാഹുല്‍ തന്റെ ട്വീറ്ററിലുടെ യാണ് വ്യക്തമാക്കിയത്.
ഇന്ന് സര്‍ക്കാര്‍ പോസ്റ്റുകളുടെ ഒഴിവ് 22 ലക്ഷം ആണ് കിടക്കുന്നത്. ഈ ഒഴിവുകള്‍ 2020 മാര്‍ച്ച് 31 ഓടെ നികത്തും,
ആരോഗ്യ പരിരക്ഷക്കും വിദ്യാഭ്യാസത്തിനുമുള്ള ഫണ്ട് ഓരോ സംസ്ഥാനത്തിനും കേന്ദ്രം കൈമാറും. ഒഴിവ് വരുന്ന പോസ്റ്റുകളിലെല്ലാം നിയമനം നടത്തുമെന്നുമാണ് രാഹുല്‍ ട്വീറ്ററില്‍ കുറിച്ചിരിക്കുന്നത്.
മോദി സര്‍ക്കാരിന്റെ കീഴില്‍ രാജ്യത്ത് തൊഴിലില്ലായ്മ വലിയ രീതിയില്‍ വര്‍ധിച്ചെന്നുള്ള വിമര്‍ശനത്തിന്റെ ചുവട് പിടിച്ചാണ് രാഹുലിന്റെ തൊഴില്‍ വാഗ്ദാനം.
from Anweshanam | The Latest News From India https://ift.tt/2U9nhob
via IFTTT