Breaking

Monday, April 1, 2019

പിഎസ്എല്‍വി സി 45 വിജയകരമായി വിക്ഷേപിച്ചു

പിഎസ്എല്‍വി സി 45 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് വിക്ഷേപിച്ചു. പ്രതിരോധ ഗവേഷണത്തിനും നിരീക്ഷണത്തിനും സഹായകമാകുന്ന എമിസാറ്റ് ഉപഗ്രഹവുമായാണ് പിഎസ്എല്‍വി സി 45 കുതിച്ചത്. മൂന്ന് വ്യത്യസ്ത ഭ്രമണപഥങ്ങളില്‍ എത്തുന്ന ബഹിരാകാശ ദൗത്യം എന്ന പ്രത്യേകതയും വിക്ഷേപണത്തിനുണ്ട്.

ഇന്ത്യയുടെ എമിസാറ്റ്, അമെരിക്കയില്‍ നിന്നുള്ള 20 ഉപഗ്രഹങ്ങള്‍ ലിത്വാനിയയില്‍ നിന്നുള്ള രണ്ട് ഉപഗ്രഹങ്ങള്‍, സ്വിറ്റ്‌സര്‍ലണ്ട്, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ ഉപഗ്രഹം എന്നിവയെയാണ് ഭ്രമണപഥത്തിലെത്തിച്ചത്. എല്ലാ ഉപഗ്രഹങ്ങളും നിശ്ചിത ഭ്രമണപഥത്തില്‍ കൃത്യമായി എത്തിച്ചതായും വിക്ഷേപണം പൂര്‍ണ വിജയമാണെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. 



from Anweshanam | The Latest News From India https://ift.tt/2ODBq75
via IFTTT