Breaking

Sunday, October 10, 2021

അവിഹതബന്ധമെന്ന് സ്ഥാപിച്ചു, ഭര്‍ത്താവിന്റെ കൈയും കാലും വെട്ടാന്‍ ക്വട്ടേഷന്‍; യുവതി അറസ്റ്റില്‍

തൃശ്ശൂർ: ഭർത്താവിന്റെ കൈയും കാലും വെട്ടാനും കഞ്ചാവുകേസിൽ കുടുക്കാനും ക്വട്ടേഷൻ നൽകിയെന്ന പരാതിയിൽ യുവതിയെ നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. കൂർക്കഞ്ചേരി വടൂക്കര ചേർപ്പിൽവീട്ടിൽ സി.പി. പ്രമോദിനെതിരേ ക്വട്ടേഷൻ നൽകിയെന്ന പരാതിയിൽ ഭാര്യ നയന(30)യാണ് പിടിയിലായത്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ഇവർക്ക് ജാമ്യം അനുവദിച്ചു. ഇരുവരും തമ്മിൽ കുടുംബകോടതിയിൽ കേസ് നിലവിലുണ്ട്. ഈ വൈരാഗ്യത്തിൽ, മറ്റൊരു സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്ന് സ്ഥാപിച്ച് ഭർത്താവിനെതിരേ കുറ്റംചുമത്താൻ ക്വട്ടേഷൻസംഘത്തെ ഏൽപ്പിച്ചുവെന്നാണ് പരാതി. യുവതിയുടെ ഭർത്താവ് പ്രമോദ് കഴിഞ്ഞ ഏപ്രിലിലാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പോലീസിന് ലഭിച്ച ഫോൺസന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സംഭവത്തിൽ കൂട്ടുപ്രതികളുണ്ടെന്ന് നെടുപുഴ എസ്.ഐ. കെ.സി. ബൈജു അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2YyZdhs
via IFTTT