Breaking

Monday, October 11, 2021

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവും കൂട്ടുനിന്ന അമ്മയും അറസ്റ്റില്‍

അഞ്ചൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച മകനും കൂട്ടുനിന്ന അമ്മയും അറസ്റ്റിൽ. വിളക്കുപാറ തോട്ടിൻകര പുത്തൻവീട്ടിൽ പ്രസാദ് (ഉണ്ണി-22), അമ്മ സിംല (44) എന്നിവരെയാണ് ഏരൂർ പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്ന ഉണ്ണി, വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവം അറിഞ്ഞിട്ടും പോലീസിനെ അറിയിക്കാതെ കുറ്റകൃത്യത്തിനു കൂട്ടുനിന്നതാണ് സിംലയ്ക്കെതിരേയുള്ള കേസ്. പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയെത്തുടർന്നാണ് അറസ്റ്റ്.


from mathrubhumi.latestnews.rssfeed https://ift.tt/3DIEqrh
via IFTTT