Breaking

Friday, October 15, 2021

വിശക്കുന്ന ഇന്ത്യ; പട്ടിണി സൂചികയില്‍ 101-ാം സ്ഥാനത്ത്; പാകിസ്താനും ബംഗ്ലാദേശിനും പിന്നില്‍

ന്യൂഡൽഹി: ആഗോള പട്ടിണി സൂചികയിൽ (ജി.എച്ച്.ഐ.) ഇന്ത്യ, അയൽരാജ്യങ്ങളായ പാകിസ്താനും ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും നേപ്പാളിനും പിന്നിൽ. 116 രാജ്യങ്ങളുടെ പട്ടികയിൽ 101-ാം സ്ഥാനത്താണ് ഇന്ത്യ. 107 രാജ്യങ്ങളുടെ കഴിഞ്ഞ വർഷത്തെ പട്ടികയിൽ ഇന്ത്യ 94-ാം സ്ഥാനത്തായിരുന്നു. ഐറിഷ് ജീവകാരുണ്യ സ്ഥാപനമായ കൺസേൺ വേൾഡ്​വൈഡുംജർമൻ സംഘടനയായ വെൽറ്റ് ഹങ്കർ ഹിൽഫെയും ചേർന്നാണ് ജി.എച്ച്.ഐ. റിപ്പോർട്ട് തയ്യാറാക്കിയത്. പോഷകാഹാരക്കുറവ്, ശിശുമരണനിരക്ക്, ശരീരശോഷണം, വളർച്ചാ മുരടിപ്പ് എന്നീ സൂചകങ്ങൾ അടിസ്ഥാനമാക്കിയാണ് ആഗോള പട്ടിണിസൂചിക തയ്യാറാക്കുന്നത്. ഇന്ത്യയിലെ സ്ഥിതി ഭയപ്പെടുത്തുന്നതെന്നാണ് ഇവരുടെ വിലയിരുത്തൽ. ബലാറസ്, ചൈന, ബ്രസീൽ, കുവൈത്ത്, ക്യൂബ അടക്കം അഞ്ചിൽ താഴെ സ്കോറുള്ള 18 രാജ്യങ്ങളാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 101-ാം സ്ഥാനത്തുള്ള ഇന്ത്യയുടെ ഗ്ലോബൽ ഹങ്കർ ഇൻഡെക്സ് സ്കോർ 27.5 ആണ്. 2000-ൽ 38.8 ഉം 2006 -ൽ 37.4 ലും 2012-ൽ 28.8 മായിരുന്നു ഇന്ത്യയുടെ സ്കോർ. ശിശുമരണ നിരക്ക്, വളർച്ചാ മുരടിപ്പ്, പോഷകാഹാരക്കുറവ് എന്നീ സൂചകങ്ങളിൽ ഇന്ത്യ മെച്ചപ്പെടുന്നുവെന്നണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. അയൽരാജ്യങ്ങളായ പാകിസ്താനും നേപ്പാളുമെല്ലാം പട്ടികയിൽ ഗുരുതരം വിഭാഗത്തിലാണെങ്കിലും റാങ്കിങ്ങിൽ ഇന്ത്യയെക്കാൾ മുന്നിലാണ്. മ്യാൻമാർ 71-ാം സ്ഥാനത്തും പാകിസ്താൻ 92-ാം സ്ഥാനത്തുമാണ്. ബംഗ്ലാദേശ്, നേപ്പാൾ എന്നിവർ 76-ാമതാണ്. പട്ടികയിൽ 65-ാം സ്ഥാനത്താണ് ശ്രീലങ്ക. ബുറുണ്ടി, കോമറോസ്, സൗത്ത് സുഡാൻ, സിറിയ, സൊമാലിയ തുടങ്ങിയവരാണ് പട്ടികയിൽ ഏറ്റവും പിന്നിൽ. പരിഹാസവുമായി കപിൽ സിബൽ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ പിന്നിൽ പോയതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് കപിൽ സിബൽ രംഗത്തെത്തി. പട്ടിണി, വിശപ്പ്, ഇന്ത്യയെ ആഗോള ശക്തിയാക്കൽ, നമ്മുടെ ഡിജിറ്റൽ എക്കോണമി അങ്ങനെ ഒരുപാട് കാര്യങ്ങളെ വേരോടെ പിഴുതുകളഞ്ഞതിന് അഭിനന്ദനങ്ങൾ എന്ന് അദ്ദേഹം പരിഹസിച്ചു. 2020ൽ 94, 21 ൽ ഇന്ത്യയുടെ സ്ഥാനം 101. പാകിസ്താനും ബംഗ്ലാദേശിനും നേപ്പാളിനും പിന്നിൽ - അദ്ദേഹം ട്വീറ്റ് ചെയ്തു. Congratulations Modi ji for eradicating : 1) poverty 2) hunger 3) making India a global power 4) for our digital economy 5) …………… so much more Global Hunger Index : 2020 : India ranked 94 2021 : India ranks 101 Behind Bangladesh , Pakistan & Nepal — Kapil Sibal (@KapilSibal) October 15, 2021 Content Highlights:India Falls To 101 From 94 In Hunger Index, Behind Pakistan, Bangladesh and Nepal


from mathrubhumi.latestnews.rssfeed https://ift.tt/3p4Vvr2
via IFTTT