Breaking

Saturday, October 2, 2021

ഇതാ മോൺസൺ പറഞ്ഞ ലക്ഷങ്ങളുടെ ആ മാന്ത്രിക വിളക്ക്; വില 100 രൂപ

കഴക്കൂട്ടം: ലക്ഷങ്ങൾ വിലയുണ്ടെന്നും നൂറ്റാണ്ടുകൾ പഴക്കമുണ്ടെന്നും പുരാവസ്തു തട്ടിപ്പുകാരൻ മോൺസൺ മാവുങ്കൽ അവകാശപ്പെട്ട മാന്ത്രിക വിളക്ക് വെറും 100 രൂപയ്ക്ക് വാങ്ങാം. തിരുവനന്തപുരം തോന്നയ്ക്കൽ സായിഗ്രാമത്തിൽ വർഷങ്ങളായി വില്പന നടത്തുന്നുണ്ട് ആ അത്ഭുത വിളക്ക്.തന്റെ പുരാവസ്തു ശേഖരത്തിൽ അതിവിശിഷ്ടമായതാണ് ഈ മാന്ത്രിക വിളക്കെന്നാണ് മോൺസൺ പറയുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ വിളക്ക് വർഷങ്ങൾക്കു മുൻപ് മക്കയിൽനിന്ന് ലഭിച്ചതെന്നാണ് അയാൾ അവകാശപ്പെട്ടത്. വിളക്കിന്റെ അടിഭാഗത്തുകൂടി എണ്ണ ഒഴിച്ചശേഷം തിരികെ പിടിച്ച് മുകൾഭാഗത്ത് തിരിയിട്ട് കത്തിക്കാം, എന്നാൽ വിളക്ക് തിരികെ പിടിക്കുമ്പോൾ ഒരു തുള്ളി എണ്ണ പോലും പുറത്തേക്കു പോകാതെ കത്തും എന്നതാണ് പ്രത്യേകത. ഈ പ്രത്യേകതയാണ് മറ്റുള്ളവർ വിശ്വസിച്ചതും മോൺസൺ തട്ടിപ്പിനായി ഉപയോഗിച്ചതും. വിളക്കിന്റെ പ്രത്യേകത വിവരിക്കുന്ന മോൺസന്റെ വീഡിയോ വൈറലായതിനെ തുടർന്നാണ് സായിഗ്രാമത്തിലെ മാജിക് ലാമ്പെന്ന് പേരിട്ടിരിക്കുന്ന വിളക്കിനെ കുറിച്ച് പുറംലോകം അറിയുന്നതും ശ്രദ്ധ നേടുന്നതും.സായിഗ്രാമത്തിൽ പാരമ്പര്യത്തൊഴിലുകൾ നിലനിർത്തുന്നതിന് ട്രസ്റ്റിന്റെ സ്ഥാപകനും എക്സിക്യുട്ടീവ് ഡയറക്ടറുമായ കെ.എൻ.ആനന്ദകുമാർ മുൻകൈ എടുത്താണ് കളിമണ്ണ് ഉത്പന്ന നിർമാണ യൂണിറ്റ് 15 വർഷത്തിന് മുൻപ് ഇവിടെ സ്ഥാപിച്ചത്. ഇതിന്റെ മേൽനോട്ടക്കാരനായിരുന്ന ശില്പി പാറശ്ശാല സ്വദേശി അപ്പു സ്വാമിയാണ് ഈ വിളക്ക് ആദ്യമായി നിർമിച്ചത്. കളിമണ്ണും മണലും കൊണ്ട് പ്രത്യേക രീതിയിലാണ് ഇത് നിർമിക്കുന്നത്. നെയ്യാറ്റിൻകര സ്വദേശിയായ രാജേന്ദ്രന്റെ നേതൃത്വത്തിലാണ് ഇപ്പോൾ ഇവിടെ വിളക്കുനിർമാണം. 2016ൽ നഗരത്തിൽ സായിഗ്രാമം സംഘടിപ്പിച്ച മേളയിൽ ഈ വിളക്കും പ്രദർശിപ്പിച്ചിരുന്നു അന്ന് ധാരാളം വിളക്കുകൾ വിറ്റുപോയിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3B2mJlv
via IFTTT