കൊൽക്കത്ത: രാജ്യം ഉറ്റുനോക്കുന്ന പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത പോരാട്ടം. വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചനകൾ പുറത്ത് വരുമ്പോൾ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും മുഖ്യ എതിരാളികളായ ബി.ജെ.പിയും ഇഞ്ചോടിഞ്ച് മത്സരമാണ് ദൃശ്യമാകുന്നത്. നിലവിലെ സ്ഥിതിയനുസരിച്ച് തൃണമൂൽ കോൺഗ്രസ് 116 സീറ്റുകളിലും ബിജെപി 108സീറ്റുകളിലുമാണ് മുന്നേറുന്നത്. ഇടത്-കോൺഗ്രസ് സഖ്യം മൂന്നിടത്ത് മാത്രമാണ് ലീഡ് ചെയ്യുന്നത്. നന്ദിഗ്രാമിൽ ആദ്യ റൗണ്ട് വോട്ടെണ്ണിയപ്പോൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ബിജെപി സ്ഥാനാർഥി സുവേന്ദു അധികാരിയാണ് മുന്നിലുള്ളത്. അസമിൽ ആദ്യ ഫലസൂചനകളനുസരിച്ച് ബിജെപിക്ക് മികച്ച ലീഡുണ്ട്. നിലവിലെ സ്ഥിതിയനുസരിച്ച് 45 സീറ്റുകളിൽ ബിജെപി മുന്നിലാണ്. 25 സീറ്റുകളിലാണ് കോൺഗ്രസ് സഖ്യം ലീഡ് ചെയ്യുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/3xHk0g0
via
IFTTT