Breaking

Wednesday, December 2, 2020

വോട്ട് വീണുതുടങ്ങും, ഇന്നുമുതൽ

കോട്ടയം: കോവിഡ് രോഗികൾക്കും ക്വാറന്റീനിലുള്ളവർക്കുമായി സ്‌പെഷ്യൽ തപാൽവോട്ടുമായി ഉദ്യോഗസ്ഥർ ചൊവ്വാഴ്ചമുതൽ യാത്രതുടങ്ങും. താമസിക്കുന്ന സ്ഥലത്തോ ചികിത്സാകേന്ദ്രത്തിലോ എത്തിയാണ് വോട്ടുചെയ്യിക്കുന്നത്. പി.പി.ഇ.കിറ്റ് ധരിച്ചാണ് ഉദ്യോഗസ്ഥരെത്തുന്നത്. വോട്ടറും കിറ്റ് ധരിച്ചിരിക്കണം. ആളെ തിരിച്ചറിയാനാകുന്നില്ലെങ്കിൽ മുഖം കാണിക്കണമെന്ന് പോളിങ് ഓഫീസർക്ക് ആവശ്യപ്പെടാം.വോട്ടർ ചെയ്യേണ്ടത് * വോട്ടർമാരെ നേരത്തേ അറിയിച്ചിട്ടാകും ഉദ്യോഗസ്ഥരെത്തുക* തിരിച്ചറിയൽകാർഡ് കരുതണം *സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ കൈകൾ വൃത്തിയാക്കിയശേഷം ഉദ്യോഗസ്ഥരുടെ മുമ്പിലെത്തണം വോട്ടെടുപ്പ്*പോളിങ് ഓഫീസർ വോട്ടറോട് വോട്ടുചെയ്യുന്നതിന് സമ്മതം ആരായും *താത്പര്യമില്ലെങ്കിൽ ഓഫീസർ രജിസ്റ്ററിലും 19-ബി എന്ന ഫോറത്തിലും രേഖപ്പെടുത്തി വോട്ടറുടെ ഒപ്പുവാങ്ങി മടങ്ങും* സമ്മതമറിയിച്ചാൽ തിരിച്ചറിയൽ രേഖ പരിശോധിച്ച് 19-ബി എന്ന അപേക്ഷാഫോറത്തിൽ ഒപ്പിടണം. തുടർന്ന് ബാലറ്റ് പേപ്പറുകൾ അടങ്ങിയ കവറുകളും സാക്ഷ്യപത്രത്തിനുള്ള ഫോറവും കൈപ്പറ്റാം* ബാലറ്റ് കൈപ്പറ്റുംമുമ്പ് 19-ബി എന്ന ഫോറം പൂരിപ്പിക്കണം * പഞ്ചായത്തിന്റെ പേര്, വാർഡ് പേര്, നമ്പർ, സ്വന്തം പോളിങ് സ്റ്റേഷന്റെ പേര്, നമ്പർ, സ്വന്തം പേരും വിലാസവും, വോട്ടർപട്ടികയിലെ ക്രമനമ്പർ പൊതുതിരഞ്ഞെടുപ്പ് തീയതിയും സ്വന്തം പോളിങ് സ്റ്റേഷന്റെ പേരും* തുടർന്ന് പേര്, മേൽവിലാസം, വോട്ടർ പട്ടികയിലെ ക്രമനമ്പർ, പോളിങ് സ്റ്റേഷൻ നമ്പർ, സ്ഥലം, തീയതി എന്നിവ രേഖപ്പെടുത്തി ഒപ്പുവെക്കണം. ഇതോടെ ബാലറ്റ് പേപ്പർ കിട്ടുന്നതിനുള്ള അപേക്ഷാനടപടി പൂർത്തിയാകും. സത്യപ്രസ്താവന: ഫോറം-16വോട്ടുചെയ്യുന്നതിനുമുമ്പായി ഫോറം-16ലുള്ള സത്യപ്രസ്താവന പൂരിപ്പിക്കണം. ഗ്രാമപ്പഞ്ചായത്ത്, വാർഡ്, പോസ്റ്റൽ ബാലറ്റിന്റെ ക്രമനമ്പർ, പേര്, മേൽവിലാസം, ഒപ്പ്ഇനി വോട്ടുചെയ്യാം* സാധാരണ വോട്ടെടുപ്പുപോലെ വോട്ടറുടെ വിരലിൽ മഷി പുരട്ടില്ല. ഉദ്യോഗസ്ഥൻ തരുന്ന ബാലറ്റ് പേപ്പറിൽ രഹസ്യമായാണ് വോട്ട് രേഖപ്പടുത്തേണ്ടത്. ബാലറ്റ് പേപ്പറിൽ സ്ഥാനാർഥിയുടെ പേരിനുനേരെ വലതുവശത്ത് പേന ഉപയോഗിച്ച് ശരി അടയാളമോ ഗുണനചിഹ്നമോ രേഖപ്പെടുത്താം.ശേഷം കവറുകൾ പോളിങ് ഓഫീസർക്ക് കൈമാറാം. ഓഫീസർ കൈപ്പറ്റ് രസീത് നൽകും. തപാലിൽ അയക്കേണ്ടവർക്ക് ആ രീതി സ്വീകരിക്കാം.പഞ്ചായത്ത് മേഖലകളിൽ താമസിക്കുന്നവർ ജില്ലാപഞ്ചായത്തിലെയും ബ്ലോക്ക് പഞ്ചായത്തിലെയും ഗ്രാമപ്പഞ്ചായത്തിലെയും വോട്ടുകൾ വെവ്വേറെയാണ് അയക്കേണ്ടത്. തപാലിൽ അയക്കുന്നതിന് പണമടയ്ക്കുകയോ സ്റ്റാമ്പ് ഒട്ടിക്കുകയോ വേണ്ടാ. ഡിസംബർ 16-ന് രാവിലെ എട്ടിനുമുമ്പ് റിട്ടേണിങ് ഓഫീസർക്ക് ലഭിക്കണം. സംശയങ്ങൾക്ക് വിളിക്കാംഫോൺ- 04812584199, 2564399, 2302599, 2302399, 2566900, 2584600.സ്‌പെഷ്യൽ തപാൽവോട്ട് ചെയ്യുന്നത് എങ്ങനെയെന്ന് കൃത്യമായി മനസ്സിലാക്കുന്നതിനായി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം വീഡിയോ പുറത്തിറക്കി. വീഡിയോ കാണാൻ www.facebook.com/collectorkottayamവോട്ടെടുപ്പിന് തലേന്ന് കോവിഡ് സ്ഥിരീകരിച്ചാൽവോട്ടെടുപ്പുതീയതിയുടെ തലേന്ന് പകൽ മൂന്നുമണിക്കുശേഷം കോവിഡ് സ്ഥിരീകരിക്കുകയോ ക്വാറന്റീനിലാവുകയോ ചെയ്യുന്നവർക്ക് പിറ്റേന്ന് പോളിങ് ബൂത്തിലെത്തി വോട്ടുചെയ്യാം. വൈകീട്ട് അഞ്ചുമുതൽ ആറുവരെയാണ് സമയം.


from mathrubhumi.latestnews.rssfeed https://ift.tt/3mwaOF1
via IFTTT