ന്യൂഡൽഹി: 31,118 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 94,62,810 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 482 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,37,621 ആയി. നിലവിൽ രാജ്യത്ത് 4,35,603 സജീവ കേസുകളാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,985 പേരാണ് കോവിഡിൽനിന്ന് മുക്തി നേടിയത്. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 88,89,585 ആയി. നിലവിലെ കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളാണ് മഹാരാഷ്ട്രയ്ക്ക് പിന്നിലുള്ളത്. content highlights: covid 19 india update
from mathrubhumi.latestnews.rssfeed https://ift.tt/3mtPLmO
via
IFTTT