Breaking

Thursday, October 1, 2020

സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എയ്ക്കും ഭാര്യക്കും കോവിഡ്‌ സ്ഥിരീകരിച്ചു

തിരുവനന്തപുരം: പാറശാല എംഎൽഎ സി.കെ.ഹരീന്ദ്രന് കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ച കാര്യം അദ്ദേഹം തന്നെയാണ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. ബുധനാഴ്ച നടത്തിയ ആന്റിജൻ പരിശോധനയിലാണ് എംഎൽഎയ്ക്കും ഭാര്യക്കും കോവിഡ് 19 ആണെന്ന് സ്ഥിരീകരിച്ചത്. എം.എൽ.എയുമായി കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കം പുലർത്തിയവർ സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചിട്ടുണ്ട്. പ്രിയമുള്ളവരെ, ഇന്ന് നടത്തിയ ആന്റിജൻ പരിശോധനയിൽ ഞാനും സഹധർമ്മിണിയും കോവിഡ് പോസിറ്റീവ് ആയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ... Posted by CK Hareendran onWednesday, 30 September 2020 Content Highlights:C.K.Hareendran MLA tests positive for Covid 19


from mathrubhumi.latestnews.rssfeed https://ift.tt/2GmmsSQ
via IFTTT