Breaking

Thursday, October 1, 2020

അവള്‍ മരിച്ചതല്ല, സര്‍ക്കാര്‍ കൊന്നതാണ്: ഹത്രാസ് കൂട്ടബലാത്സംഗ കേസില്‍ വിമര്‍ശനവുമായി സോണിയ

ന്യൂഡൽഹി: ഉത്തർ പ്രദേശിലെ ഹത്രാസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഹത്രാസ് യുവതി മരിച്ചതല്ലെന്നും ദയാശൂന്യരായ സർക്കാർ അവളെ കൊന്നതാണെന്നും സോണിയ ആരോപിച്ചു. വിഷയം ഒതുക്കി തീർക്കാനുള്ള ശ്രമം നടക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ആയിരുന്നു സോണിയയുടെ പ്രതികരണം. ഈ വിഷയം ഒതുക്കി തീർക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ആ പെൺകുട്ടിക്ക് കൃത്യസമയത്ത് ചികിത്സ നൽകിയില്ല. ഇന്ന് അവൾ നമുക്കൊപ്പമില്ല. ഹത്രാസിന്റെ നിർഭയ മരിച്ചതല്ല. ദയാശൂന്യരായ സർക്കാർ, അതിന്റെ സംവിധാനങ്ങളും അലംഭാവവും കൊണ്ട് കൊന്നതാണ്- സോണിയ ആരോപിച്ചു. ജീവനോടെ ഉണ്ടായിരുന്നപ്പോൾ അവൾക്ക് പറയാനുള്ളത് കേട്ടില്ല. അവളെ സംരക്ഷിച്ചില്ല. മരിച്ചതിനു ശേഷം അവൾക്ക് അവളുടെ വീടും നിഷേധിച്ചു. അവളെ കുടുംബത്തിന് കൈമാറിയില്ല. കരഞ്ഞുകൊണ്ടിരുന്ന അമ്മയ്ക്ക്, മകളോട് അവസാനമായി വിട പറയാനുള്ള അവസരം നൽകിയില്ല. ഇതൊരു വലിയ പാതകമാണ്- സോണിയ ആരോപിച്ചു. യുവതിയുടെ മൃതദേഹം പോലീസുകാർ സംസ്കരിച്ചതിനെയും സോണിയ വിമർശിച്ചു. അനാഥയെ പോലെ സംസ്കരിക്കപ്പെട്ടതിലൂടെ അവൾ അപമാനിക്കപ്പെട്ടുവെന്നും സോണിയ പറഞ്ഞു. അതേസമയം, യുവതിയെ ഹത്രാസിന്റെ നിർഭയ എന്ന് വിശേഷിപ്പിച്ചു കൊണ്ട് സാമൂഹിക മാധ്യമങ്ങളിലും പുറത്തും വലിയ പ്രതിഷേധമാണ് നടക്കുന്നത്. content highlights:sonia gandhi criticises yogi adityanath government over hathras gangrape victim death


from mathrubhumi.latestnews.rssfeed https://ift.tt/33gTHjj
via IFTTT