Breaking

Thursday, October 1, 2020

സ്വര്‍ണക്കടത്ത് കേസ്: കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു

കോഴിക്കോട്: സ്വർണക്കടത്ത് കേസിൽ കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ കൗൺസിലറായ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച പുലർച്ചെ ഫൈസലിന്റെ വീട്ടിൽ നടന്ന റെയ്ഡിന് പിന്നാലെയാണ് ഇദ്ദേഹത്തെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്.നയതന്ത്രബാഗിലൂടെ നടത്തിയ സ്വർണക്കടത്തുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. ഫൈസലിന്റെ കൊടുവള്ളിയിലെ വീട്ടിലും ഇതിനോട് ചേർന്ന കെട്ടിടത്തിലുമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പരിശോധന നടത്തിയത്. ഇവിടെനിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽസ്വർണക്കടത്ത് സംബന്ധിച്ച് കൂടുതൽ ചോദ്യംചെയ്യലിനായാണ് കസ്റ്റംസ് ഫൈസലിനെ കസ്റ്റഡിയിലെടുത്തത്. ഇടത് സ്വതന്ത്രനായ ഫൈസൽ കൊടുവള്ളി നഗരസഭയിലെ 27-ാം വാർഡ് അംഗമാണ്. നേരത്തെ നടന്ന കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ഉൾപ്പെടെ ഫൈസലിനെ മുമ്പ് ഡിആർഐ പ്രതി ചേർത്തിരുന്നു. ഈ കേസുകളിലെ പ്രതികളുമായി കാരാട് ഫൈസലിന് ബന്ധമുണ്ടെന്ന് ഡിആർഐ കണ്ടെത്തുകയും ചെയ്തിരുന്നു. content highlights:gold smuggling case, karat faisal was taken into customs custody


from mathrubhumi.latestnews.rssfeed https://ift.tt/3jmmCIG
via IFTTT