Breaking

Saturday, January 4, 2020

പൗരത്വം ഔദാര്യമല്ല യുവത്വം നിലപാട് പറയുന്നു എസ് വൈ എസ് (SYS) ജില്ലാ യുവജന റാലികള്‍ക്കു 26-ന് തുടക്കമാകും

കോഴിക്കോട് : പൗരത്വം ഔദാര്യമല്ല; യുവത്വം നിലപാട് പറയുന്നു എന്ന ശീര്ഷകത്തില് എസ് വൈ എസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില് ജില്ലകളില് നടക്കുന്ന യുവജന റാലികള്ക്കു ഈ മാസം 26 നു എറണാകുളത്തു തുടക്കമാവും. തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്ക്കുള്ള പ്രതിനിധി സമ്മേളനം, സമകാലിക സാമൂഹിക രാഷ്ട്രീയ വിഷയങ്ങളെ അധികരിച്ചു പ്രമുഖര് പങ്കെടുക്കുന്ന സെമിനാര്, പ്രകടനം, പൊതു സമ്മേളനം എന്നിവയാണ് യുവജന റാലിയുടെ ഭാഗമായി നടക്കുക. രാജ്യത്തെ ജനസംഖ്യയില് 65 ശതമാനം വരുന്ന യുവസമൂഹത്തിന്റെ ഊര്ജ്ജം രാഷ്ട്ര പുനര്നിര്മാണം, ജീവ കാരുണ്യ സേവനം, സാമൂഹിക സാംസ്കാരിക, ധാര്മിക മുന്നേറ്റം തുടങ്ങിയ മേഖലകളില് ഫലപ്രദമായി ഉപയോഗപ്പെടുത്തുകയാണ് ജില്ലാ റാലി കൊണ്ട് പ്രധാനമായും ലക്ഷ്യം വെക്കുന്നത്. പുതിയ കാലത്തെ ജീവിത സാഹചര്യങ്ങളെ വിലയിരുത്തി മൂല്യ ബോധത്തിലധിഷ്ഠിതമായി ജീവിതം നയിക്കുന്ന ഒരു തലമുറയെ രൂപപ്പെടുത്തുന്നതിനുള്ള കര്മ പരിപാടികള് റാലികളില് പ്രഖ്യാപിക്കും. പൗരത്വ ഭേദഗതി ആക്ട് ഉള്പ്പെടെയുള്ള ആനുകാലിക വിഷയങ്ങള് റാലിയുടെ ഭാഗമായി ചേരുന്ന പ്രതിനിധി സമ്മേളനം ചര്ച്ച ചെയ്യും. പ്രാദേശിക തലങ്ങളിലെ സാന്ത്വന സേവന പ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കുന്നതിന് ടീം ഒലിവ് എന്ന പേരില് 33,000 സന്നദ്ധ പ്രവര്ത്തകരെ റാലിയുടെ ഭാഗമായി കേരളത്തിനു സമര്പ്പിക്കും.
എറണാകുളം ജില്ലയിലെ പെരുമ്പാവൂരില് നടക്കുന്ന പ്രഥമ ജില്ലാ യുവജന റാലി ഇന്ത്യന് ഗ്രാന്ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര് മുസ്ലിയാര് ഉത്ഘാടനം ചെയ്യും. കേരള മുസ്ലിം ജമാഅത് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുറഹ്മാന് സഖാഫി മുഖ്യ പ്രഭാഷണം നടത്തും. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ തങ്ങള്, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ : മുഹമ്മദ് കുഞ്ഞു സഖാഫി കൊല്ലം പ്രമേയ പ്രഭാഷണം നടത്തും., സംസ്ഥാന സെക്രട്ടറിമാരായ റഹ്മത്തുള്ള സഖാഫി എളമരം, എം എന് സ്വാദിഖ് സഖാഫി, എം മുഹമ്മദ് സ്വാദിഖ് തുടങ്ങിയവര് വിവിധ സെഷനുകളില് സംബന്ധിക്കും. പൗരത്വം ഔദാര്യമല്ല എന്ന വിഷയത്തില്‍ അധികരിച്ചു നടക്കുന്ന സെമിനാറില്‍ അഡ്വ. എന്‍ അനില്‍കുമാര്‍, ഡോ.മാത്യു കുഴല്‍ നാടന്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി തുടങ്ങിയവര്‍ പങ്കെടുക്കും.
ഡിസംബര്‍ 30 തിരുവനന്തപുരം, ഡിസംബര്‍ 31 കോട്ടയം, വയനാട്, കോഴിക്കോട് ജനുവരി 11, കൊല്ലം, ജനുവരി 18, ആലപ്പുഴ ജനുവരി 19, മലപ്പുറം ഈസ്റ്റ്, പത്തനംതിട്ട ജനുവരി 25, തൃശൂര്‍, ഇടുക്കി ഫെബ്രുവരി ഒന്ന്, കണ്ണൂര്‍, നീലഗിരി ഫെബ്രുവരി രണ്ട്, കാസര്‍ഗോഡ്, മലപ്പുറം വെസ്റ്റ്, പാലക്കാട് ജില്ലകള്‍ ഫെബ്രുവരി എട്ടിനും റാലി നടക്കും. കാരന്തുര്‍ മര്‍കസില്‍ ചേര്‍ന്ന സ്റ്റേറ്റ് ക്യാബിനറ്റ് യോഗം റാലിയുടെ ഒരുക്കങ്ങള്‍ വിലയിരുത്തി. സയ്യിദ് ത്വഹാ സഖാഫി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മജീദ് കക്കാട് അവലോകന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

© iMM Online Media I Like and Share👍👍
https://www.facebook.com/islamicmediamission



from Islamic Media Mission I https://ift.tt/2QnrEbG
via IFTTT