Breaking

Friday, January 31, 2020

ഇനി വനിതാപോലീസില്ല; പോലീസ് മാത്രം

തിരുവനന്തപുരം: കേരളാ പോലീസിൽ ഇനി 'വനിതാ പോലീസ്' ഉണ്ടാകില്ല. എല്ലാവരും പോലീസുകാർമാത്രം. ഔദ്യോഗികസ്ഥാനങ്ങൾക്ക് മുന്നിൽ വനിത എന്ന് ചേർക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശിച്ചു. 1995 -നുശേഷം സേനയുടെ ഭാഗമായ വനിതകൾക്കാകും ഇത് ബാധകമാവുക. വനിതാപോലീസിൽ ഇപ്പോൾ രണ്ടു വിഭാഗമാണുള്ളത്. 1995 -നു മുമ്പ് സേനയിലെത്തിയവരും (ക്ലോസ്ഡ് വിങ്), അതിനുശേഷമെത്തിയവരും. മുമ്പ് വനിതാ പോലീസുകാരെ വനിതാ പോലീസ് കോൺസ്റ്റബിൾ, വനിതാ ഹെഡ്കോൺസ്റ്റബിൾ, വനിതാ എസ്.ഐ., വനിതാ സി.ഐ, വനിതാ ഡിവൈ.എസ്.പി. എന്നിങ്ങനെയാണ് അഭിസംബോധന ചെയ്തിരുന്നത്. 2011 -ൽ വനിതാ പോലീസ് കോൺസ്റ്റബിളിന്റെ പേര് സിവിൽ പോലീസ് ഓഫിസറെന്നും വനിതാ ഹെഡ് കോൺസ്റ്റബിളിന്റെ പേര് സീനിയർ സിവിൽ പോലീസ് ഓഫിസറെന്നുമാക്കി. ബറ്റാലിയനുകളിൽ വനിതയെന്ന പദം ഒഴിവാക്കി പോലീസ് കോൺസ്റ്റബിളും ഹവിൽദാറുമെന്നായി. എന്നാൽ വനിതാ പോലീസുകാർ സ്ഥാനപേരിനു മുന്നിൽ വനിതയെന്ന് ഉപയോഗിക്കുന്നത് തുടർന്നു. Content Highlights:kerala police


from mathrubhumi.latestnews.rssfeed https://ift.tt/317XMUk
via IFTTT