ബാലരാമപുരം(തിരുവനന്തപുരം): മന്ത്രവാദത്തിന്റെ മറവിൽ പ്ലസ്ടു വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അമ്മയും ഇവരുടെ രണ്ടാം ഭർത്താവും ഇയാളുടെ സുഹൃത്തായ മന്ത്രവാദിയും അറസ്റ്റിൽ. തലയൽ ആലുവിള വണ്ടിത്തടം കരിപ്ലാംവിള പുത്തൻ വീട്ടിൽ സുനു എന്നു വിളിക്കുന്ന വിനോദ്(30) ആണ് അറസ്റ്റിലായ മന്ത്രവാദി. അറസ്റ്റിലായ രണ്ടാം ഭർത്താവ് പീഡനത്തിരയായ കുട്ടിയുടെ സഹോദരിയെ പീഡിപ്പിച്ചതിന് നേരത്തേ ജയിൽശിക്ഷ അനുഭവിച്ചിരുന്നു. അമ്മൂമ്മയ്ക്കൊപ്പം താമസിക്കുകയായിരുന്ന 17-കാരിയാണ് പീഡനത്തിനിരയായത്. കുട്ടിയെ അമ്മ താമസിക്കുന്ന വീട്ടിൽ വിളിച്ചുവരുത്തുകയും വീട്ടിൽ ഐശ്വര്യം ലഭിക്കുന്നതിനെന്നുപറഞ്ഞ് മന്ത്രവാദിയെ കല്യാണം കഴിക്കാൻ നിർബന്ധിക്കുകയുമായിരുന്നു. തുടർന്ന് കുട്ടിയുടെ സമ്മതമില്ലാതെ അടുത്ത ക്ഷേത്രത്തിൽവച്ച് താലി കെട്ടിയശേഷം ഇവരോടൊപ്പം താമസിപ്പിച്ച് പീഡനത്തിന് ഒത്താശ ചെയ്യുകയായിരുന്നു. പിന്നീട് കുട്ടിയെ സ്കൂളിൽ വിട്ടിരുന്നില്ല. അമ്മയുടെ വീട്ടിൽനിന്നു കഴിഞ്ഞദിവസം രക്ഷപ്പെട്ട കുട്ടി അമ്മൂമ്മയുടെ വീട്ടിലെത്തിയശേഷം സ്കൂൾ അധികൃതരെ വിവരമറിയിച്ചപ്പോഴാണ് വിവരങ്ങൾ പുറത്തറിഞ്ഞത്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ് കഴിഞ്ഞ ദിവസമാണ് പ്രതികളെ പിടികൂടിയത്. മന്ത്രവാദി വിനോദിനെതിരേ പോക്സോ കേസെടുത്തു. നെയ്യാറ്റിൻകര ഡിവൈ.എസ്.പി. അനിൽകുമാറിന്റെ നേതൃത്വത്തിൽ ബാലരാമപുരം എസ്.എച്ച്.ഒ. എസ്.ബിനു, എസ്.ഐ. വിനോദ്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. Content Highlights:black magic; plustwo student raped in balaramapuram thiruvananthapuram
from mathrubhumi.latestnews.rssfeed https://ift.tt/2tS0zEX
via
IFTTT