Breaking

Sunday, January 26, 2020

മൂല്യവർധിത നികുതിവർധന; ലോട്ടറി വില ഉയരും

തിരുവനന്തപുരം: ആറു പ്രതിവാര ലോട്ടറിടിക്കറ്റുകളുടെ വില 30 -ൽനിന്ന് 40 രൂപയാക്കും. 50 രൂപ വിലയുള്ള കാരുണ്യലോട്ടറിയുടെ വില 40 രൂപയായി കുറയ്ക്കും. ലോട്ടറി സമ്മാനഘടന പരിഷ്കരിക്കാനും തീരുമാനിച്ചു. ലോട്ടറി ടിക്കറ്റുകളുടെ മൂല്യവർധിതനികുതി 28 ശതമാനമായി ഏകീകരിക്കാൻ ജി.എസ്.ടി. കൗൺസിൽ തീരുമാനിച്ച സാഹചര്യത്തിലാണിത്. സംസ്ഥാനസർക്കാർ നേരിട്ടുനടത്തുന്ന ഭാഗ്യക്കുറികൾക്ക് 12 ശതമാനവും ഇടനിലക്കാർവഴി നടത്തുന്ന ഇതരസംസ്ഥാന ലോട്ടറികൾക്ക് 28 ശതമാനവുമാണ് നിലവിലെ നികുതി. സംസ്ഥാനത്തിന്റെ എതിർപ്പ് അവഗണിച്ച് മാർച്ച് ഒന്നുമുതൽ എല്ലാ ലോട്ടറികളുടെയും നികുതി 28 ശതമാനമായി ഉയർത്താനാണ് തീരുമാനം. ലോട്ടറി മേഖലയിലെ ട്രേഡ്യൂണിയനുകളുമായി സംസ്ഥാന സർക്കാർ നടത്തിയ ചർച്ചയിലാണ് വിലയിലും സമ്മാനഘടനയിലും മാറ്റംവരുത്തുന്നത്. വിൽപ്പനക്കാരുടെയും ഏജന്റുമാരുടെയും വരുമാനത്തിൽ കുറവുണ്ടാകാതെയും സമ്മാനങ്ങളുടെ എണ്ണവും വിഹിതവും വർധിപ്പിച്ചുമാണിത്. സംസ്ഥാനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന അറ്റാദായത്തിൽ പകുതി വേണ്ടെന്ന് വെച്ചതായും ധനവകുപ്പ് അറിയിച്ചു. സർക്കാരിന്റെ ലാഭവിഹിതം 14.8 ശതമാനത്തിൽനിന്ന് 6.6 ശതമാനമായാണ് കുറയുക. ജി.എസ്.ടി. ഉയർത്തിക്കൊണ്ടുള്ള വിജ്ഞാപനം വരുന്നമുറയ്ക്ക് പരിഷ്കരണം നിലവിൽവരും. ഡിസ്കൗണ്ട് നിലവിൽ പരിഷ്കരിക്കുന്നത്(ശതമാനത്തിൽ) 2000 ടിക്കറ്റുകൾ വരെ 24 23.5 2001 മുതൽ 10,000 വരെ 24.5 24.25 10,001 മുതൽ 25.5 25 തൊഴിലാളികളുടെ കമ്മിഷൻ സ്ളാബ് നിലവിൽ പരിഷ്കരിക്കുന്നത്(രൂപയിൽ) ഒന്നാംസ്ലാബ് 6.43 7.34 രണ്ടാംസ്ളാബ് 6.56 7.57 മൂന്നാംസ്ളാബ് 6.76 7.81 Content Highlight: Lottery price may increase in Kerala


from mathrubhumi.latestnews.rssfeed https://ift.tt/2uCFA99
via IFTTT