Breaking

Tuesday, January 28, 2020

കൊറോണ വൈറസ്: ചൈന മത്സ്യ ഇറക്കുമതി നിർത്തി; മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിൽ

പൂച്ചാക്കൽ (ആലപ്പുഴ): കൊറോണ വൈറസ് രോഗം വ്യാപിച്ചതിനെത്തുടർന്ന് മത്സ്യ ഇറക്കുമതി ചൈന നിർത്തി. കേരളത്തിൽനിന്ന് ചൈനയിലേക്കുള്ള മത്സ്യക്കയറ്റുമതിയെയും ഇത് ബാധിച്ചു. ഞണ്ട്, കൊഴുവ, വേളൂരി, അയല തുടങ്ങിയ മത്സ്യങ്ങളാണ് ഇവിടെനിന്ന് ചൈനയിലേക്ക് അയച്ചിരുന്നത്. നിരോധനം കാരണം നാട്ടിൽ ഞണ്ടിന്റെ വില കുത്തനെ ഇടിഞ്ഞു. കിലോഗ്രാമിന് 1250 രൂപയോളം വിലയുണ്ടായിരുന്ന ഞണ്ടിന് ഇപ്പോൾ 200-250 രൂപയായി. ദുബായ്, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേക്കും കയറ്റുമതി ഉണ്ടെങ്കിലും കൂടുതൽ ചൈനയിലേക്കാണ്. വെള്ള, ചുവപ്പ് (റെഡ് ഫീമെയിൽ) ഇനത്തിൽപ്പെട്ട ഞണ്ടാണ് കായലിൽനിന്ന് ഏറെ കിട്ടുന്നത്. ചൈനയിൽ ഇതിനായിരുന്നു പ്രിയം. കായലിൽനിന്നും ഫാമുകളിൽനിന്നും ഞണ്ട് വിലയ്ക്കെടുക്കുന്ന കേന്ദ്രങ്ങൾ കഴിഞ്ഞദിവസം മുതൽ വില കുറച്ചാണ് എടുക്കുന്നത്. 2019ൽ ജനുവരി മുതൽ നവംബർ വരെ മാത്രം 7000 കോടി രൂപയുടെ മത്സ്യമാണ് കേരളത്തിൽനിന്ന് ചൈനയിലേക്ക് കയറ്റിയയച്ചത്. പ്രതിസന്ധി രൂക്ഷമാകും 2018-19 കാലയളവിൽ 34,000 കോടി രൂപയായിരുന്നു സമദ്രോത്പന്ന കയറ്റുമതി വഴി ഇന്ത്യക്ക് ലഭിച്ചിരുന്നത്. ഇപ്പോഴത്തെ പ്രതിസന്ധി വിദേശനാണ്യ ലഭ്യതയെ ബാധിക്കും. -വി.പി.ഹമീദ്, സീഫുഡ് വ്യവസായി Content Highlights:coronavirus china stops fish import


from mathrubhumi.latestnews.rssfeed https://ift.tt/315hYpZ
via IFTTT