Breaking

Thursday, January 30, 2020

ശ്വാസതടസ്സവുമായി അത്യാസന്നനിലയിലെത്തിയ രോഗിക്ക്‌ അപൂർവശസ്ത്രക്രിയ

അമ്പലപ്പുഴ: കടുത്ത ശ്വാസതടസ്സവുമായി അത്യാസന്നനിലയിലെത്തിയ രോഗിയെ അപൂർവശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹൃദയശസ്ത്രക്രിയാവിഭാഗം. തൃക്കുന്നപ്പുഴ പല്ലന സ്വദേശിയായ 63കാരനാണ് ശസ്ത്രക്രിയ്ക്ക് വിധേയനായത്. മഹാധമനിയിലെ പ്രധാനരക്തക്കുഴലായ അയോട്ടയിലെ വാൽവ് ചുരുങ്ങുന്ന അസുഖവുമായി രണ്ടുമാസം മുൻപാണ് മത്സ്യത്തൊഴിലാളിയായ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. രോഗിയുടെ തന്നെ ഹൃദയാവരണ (പെരിക്കാർഡിയം) മെടുത്ത് വാൽവായി രൂപാന്തരം വരുത്തി ഘടിപ്പിക്കുകയായിരുന്നു. ഹൃദയശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ.രതീഷ് രാധാകൃഷ്ണനാണ് ശസ്ത്രക്രിയ്ക്ക് നേതൃത്വം നൽകിയത്. 40,000 മുതൽ മൂന്നു ലക്ഷം രൂപ വരെ വില നൽകി കൃത്രിമ വാൽവ് വാങ്ങേണ്ട സ്ഥാനത്താണ് ഒരു രൂപപോലും ചെലവാക്കാതെ വാൽവിന്റെ തകരാർ പരിഹരിച്ചത്. രോഗിക്ക് ദീർഘായുസ്സ് ലഭിക്കുന്നതിനൊപ്പം, ശ്വാസതടസ്സവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളോ, രക്തം കട്ടിയാകലോ ഉണ്ടാകാൻ സാധ്യത കുറവാണെന്നതും തുടർചികിത്സകൾ ആവശ്യമായി വരില്ലെന്നതും ഇത്തരം ശസ്ത്രക്രിയയുടെ നേട്ടമാണെന്നും ഡോക്ടർമാർ പറഞ്ഞു. Content Highlights:special lungsurgery, alappuzha medical college, Ampalappuzha


from mathrubhumi.latestnews.rssfeed https://ift.tt/3aTw2rb
via IFTTT