തിരുവനന്തപുരം: വീടുകളിലും സ്ഥാപനങ്ങളിലും കള്ളൻകയറിയാലുടൻ പോലീസ് ഇനി വിവരം ഉടൻഅറിയും. കെൽട്രോണിന്റെ സഹകരണത്തോടെ സംസ്ഥാനപോലീസ് ഓൺലൈൻ സുരക്ഷാ സംവിധാനമായ സെൻറർ ഇൻട്രൂഷൻ മോണിറ്ററിങ്ങ് സിസ്റ്റം ഒരുക്കുന്നു. ചലനങ്ങൾ, കുലുക്കം എന്നിവ തിരിച്ചറിയാൻ കഴിയുന്ന സെൻസറുകൾ, നിരീക്ഷണ ക്യാമറകൾ ഇവ നിയന്ത്രിക്കുന്ന കൺട്രോൾ യൂണിറ്റ് എന്നിവ ഉൾപ്പെട്ടതാണ് സംവിധാനം. വാതിൽ, ഷട്ടർ, ഭിത്തി എന്നിവ തകർത്ത് ആരെങ്കിലും കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിച്ചാൽ പോലീസ് കൺട്രോൾ റൂമിലേക്ക് ഏഴുസെക്കൻഡിനുള്ളിൽ സന്ദേശമെത്തും. നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങളും ഇതോടൊപ്പമുണ്ടാകും. പോലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിലിരിക്കുന്ന ഉദ്യോഗസ്ഥർക്ക് ദൃശ്യങ്ങൾ പരിശോധിക്കാം. ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, പട്രോളിങ്ങ് ടീമിനോ വിവരം കൈമാറാം. സ്ഥലത്തിന്റെ ജി.പി.എസ്. മാപ്പ് സഹിതമാകും വിവരം നൽകുക. നിലവിലുള്ള നിരീക്ഷണ ക്യാമറകളും ഇതിലേക്ക് ബന്ധിപ്പിക്കാം. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സുരക്ഷാസംവിധാനം ഒരുക്കുന്നതെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാധ്യായ പത്രസമ്മേളനത്തിൽ പറഞ്ഞു. കഴക്കൂട്ടം, കോട്ടയം എന്നിവിടങ്ങളിൽ രണ്ടു വീടുകളുകളിൽ ഓൺലൈൻ സുരക്ഷാസംവിധാനങ്ങൾ സജ്ജീകരിച്ചു. പൊതുസ്ഥാപനങ്ങൾക്ക് തവണവ്യവസ്ഥയിൽ സംവിധാനം നൽകുമെന്ന് കെൽട്രോൺ മാർക്കറ്റിങ്ങ് മേധാവി എ. ഗോപകുമാർ പറഞ്ഞു. പ്രത്യേകതകൾ * 10 ലക്ഷം നിരീക്ഷണ ക്യാമറ സംവിധാനങ്ങൾ ബന്ധിപ്പിക്കാവുന്ന സെർവർ. * ക്യാമറകളും സെൻസറുകളും കൺട്രോൾ യൂണിറ്റും ഉൾപ്പടെ കെൽട്രോൺ നൽകും. ആവശ്യമെങ്കിൽ സ്വയം സജ്ജീകരിക്കുകയുമാകാം. * ഉപകരണങ്ങളുടെ പ്രവർത്തനക്ഷമത ഒാരോ മൂന്ന് സെക്കൻഡിലും ഓൺലൈനിൽ പരിശോധിക്കും. * സർവറുമായുള്ള ഓൺലൈൻ ബന്ധം വിച്ഛേദിക്കപ്പെട്ടാലുടൻ ഉപഭേക്താവിന് സന്ദേശമെത്തും. * ഒാരോ സ്ഥാപനത്തിന്റെയും ആവശ്യമനുസരിച്ച് സെൻസറുകളുടെയും ക്യാമറകളുടെയും എണ്ണത്തിൽ വ്യത്യാസംവരുത്താം. 80,000 രൂപയാണ് പരമാവധി ചെലവ്. മാസം 500 മുതൽ 2,750 രൂപവരെയാണ് കെൽട്രോണിന്റെ ഫീസ്. Content Highlights:Control unit which controls sensors and surveillance cameras that can detect movements are ready
from mathrubhumi.latestnews.rssfeed https://ift.tt/2RTEldZ
via
IFTTT