Breaking

Friday, January 31, 2020

കൊറോണ തിരിച്ചറിയാൻ ആലപ്പുഴയിൽ സംവിധാനം;കേരളത്തിലെ ആദ്യ പരിശോധനാകേന്ദ്രം

ആലപ്പുഴ: കൊറോണ വൈറസ് പരിശോധനയ്ക്കുള്ള കേരളത്തിലെ ആദ്യ സംവിധാനം രണ്ടുദിവസത്തിനുള്ളിൽ ആലപ്പുഴയിൽ ഒരുങ്ങും. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഇതിനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചു. വൈറസ് പരിശോധനയ്ക്ക് ചൈനയുടെ സഹകരണം രാജ്യത്തിന് ലഭിക്കും. ഇതനുസരിച്ച് വൈറസിനെ തിരിച്ചറിയുന്നതിനുള്ള പരിശോധനയ്ക്കുള്ള ക്രമീകരണമാണ് ഏർപ്പെടുത്തുക. പുണെയിലെ കേന്ദ്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായത്തിലാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത്. നിപ, ചിക്കുൻഗുനിയ ഉൾപ്പെടെ അടുത്തകാലത്തുണ്ടായ എല്ലാ വൈറസ് രോഗങ്ങളുടെയും പരിശോധനയ്ക്കുള്ള സംവിധാനം ഇവിടെ ഉണ്ട്. ഇതിനുപുറമേയാണ് കൊറോണയ്ക്കുള്ള സൗകര്യവും ഒരുക്കുന്നത്. കേരളത്തിൽ കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ പരിശോധനയ്ക്കും ചികിത്സയ്ക്കും പ്രത്യേക സഹായം നൽകണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് അഭ്യർഥിച്ചിരുന്നു. ഇതിനെത്തുടർന്നാണ് അടിയന്തര പ്രാധാന്യത്തോടെ ആലപ്പുഴയിൽ ക്രമീകരണങ്ങളൊരുക്കുന്നത്. കേരളത്തിലെ പരിശോധനയും ചികിത്സയും കേന്ദ്ര ആരോഗ്യന്ത്രാലയം പ്രത്യകം നിരീക്ഷിക്കുന്നുണ്ട്. രാജ്യത്ത് മറ്റുഭാഗങ്ങളിൽ ആവശ്യം വന്നാൽ പെട്ടെന്ന് സൗകര്യം ഏർപ്പെടുത്തുന്നതിന് ഇത് ഗുണപ്പെടും. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശപ്രകാരം വിദഗ്ധ ഡോക്ടർമാരുടെ സംഘം ഉടൻ കേരളത്തിലെത്തും. നിപ വൈറസ് പരിശോധനയിൽ ശ്രദ്ധേയമായ പങ്കാണ് ഇൻസ്റ്റിറ്റ്യൂട്ട് വഹിച്ചത്. ആറുമണിക്കൂറിനുള്ളിൽ പരിശോധനാഫലം നൽകി. എറണാകുളത്ത് നിപ സംശയിച്ച് ആദ്യത്തെയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പരിശോധനാഫലം നൽകിയതും വണ്ടാനത്തെ ഇൻസ്റ്റിറ്റ്യൂട്ടാണ്. Content Highlights;coronavirus testing centre in alappuzha


from mathrubhumi.latestnews.rssfeed https://ift.tt/31dTDP0
via IFTTT