Breaking

Thursday, January 30, 2020

വിയോജിപ്പ് പ്രസംഗത്തിന്റെ ഭാഗമാകില്ല

തിരുവനന്തപുരം: പൗരത്വനിയമഭേദഗതി വിരുദ്ധ പരാമർശങ്ങളോട് ഗവർണർ സഭയിൽ വിയോജിച്ചത് നയപ്രഖ്യാപനപ്രസംഗത്തിന്റെ ഭാഗമാകില്ല. ഗവർണറുടെ ആ വാക്കുകൾ സഭാരേഖയിൽ ഉൾപ്പെടുത്തണമോയെന്ന് പരിശോധിച്ച് തീരുമാനിക്കുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. പ്രസംഗത്തിനിടെ അനൗപചാരികമായ അഭിപ്രായങ്ങൾ ഗവർണർമാർ മുമ്പ് പറഞ്ഞിട്ടുണ്ട്. മുൻ ഗവർണർ പി. സദാശിവം ശാന്തരായില്ലെങ്കിൽ ഇറങ്ങിപ്പോകാൻ അംഗങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ സർക്കാരിനോട് വിയോജിക്കുന്നെന്ന ഒരു ഗവർണർ അഭിപ്രായപ്പെടുന്നത് ആദ്യമാണ്. മുൻ ഉദാഹരണങ്ങളില്ലാത്തിനാൽ എന്തുചെയ്യണമെന്ന് ഇപ്പോൾ സഭയ്ക്ക് നിശ്ചയമില്ല. ഒഴിവാക്കണം -രമേശ് ചെന്നിത്തല ഗവർണറുടെ എതിരഭിപ്രായം സഭാരേഖകളിൽ ഉണ്ടാകരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സ്പീക്കർക്ക് കത്തുനൽകി. വെബ്കാസ്റ്റിങ്ങിൽനിന്ന് ഇതൊഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ വെബ്കാസ്റ്റിങിൽനിന്ന് സഭ ഇത് നീക്കിയിട്ടില്ല. Content Highlights:kerala governor in state assembly caa policy declaration


from mathrubhumi.latestnews.rssfeed https://ift.tt/2RDE9Re
via IFTTT