Breaking

Sunday, January 26, 2020

ആ മതിൽച്ചാട്ടത്തിന് രാഷ്ട്രപതിയുടെ മെഡൽ

ന്യൂഡൽഹി: മുൻ കേന്ദ്രധനമന്ത്രി പി. ചിദംബരത്തിന്റെ വീടിന്റെ മതിൽ ചാടിക്കടന്ന് അദ്ദേഹത്തെ അറസ്റ്റുചെയ്ത സി.ബി.ഐ.യിലെ ഡിൈവ.എസ്.പി. രാമസ്വാമി പാർഥസാരഥിക്കും ഇത്തവണത്തെ രാഷ്ട്രപതിയുടെ വിശിഷ്ടസേവാ മെഡൽ. ഐ.എൻ.എക്സ്. മീഡിയാ കേസിൽ ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തെയും അറസ്റ്റുചെയ്തത് അദ്ദേഹമാണ്. തമിഴ്നാട് സ്വദേശിയാണ് രാമസ്വാമി. സി.ബി.ഐ.യിലെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗത്തിലാണ് പ്രവർത്തിക്കുന്നത്. യു.എ.ഇ. നാടുകടത്തിയ ആദ്യ ഇന്ത്യക്കാരൻ റോഷൻ അൻസാരിയെ നാട്ടിലെത്തിക്കുന്നതിന് നേതൃത്വം നൽകിയ ധീരേന്ദ്രശങ്കർ ശുക്ലയ്ക്കും വിശിഷ്ടസേവാമെഡലുണ്ട്. മുംബൈയിലെ മാധ്യമപ്രവർത്തകൻ ജെ. ഡെയുടെ കൊലയാളികളെ പിടികൂടിയ സംഘത്തിന്റെ തലവനായിരുന്നു അദ്ദേഹം. ദേര സച്ച സൗദ മേധാവി ഗുർമീത് റാം റഹിമിനെതിരായ കേസ്, മാധ്യമപ്രവർത്തകൻ രാജീവ് രഞ്ജന്റെ കൊലക്കേസ് എന്നിവയുടെ അന്വേഷണത്തിനും നേതൃത്വംനൽകി. Content Highlights:Officer who climbed the walls of former finance minister P Chidambarams house


from mathrubhumi.latestnews.rssfeed https://ift.tt/38FVNJs
via IFTTT