എടക്കര : കൈക്കുഞ്ഞിനെയും ഭർത്താവിനെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയെയും ബസ് ജീവനക്കാരനായ കാമുകനെയും പോലീസ് പിടികൂടി. വഴിക്കടവ് വള്ളിക്കാട് വെട്ടിപ്പറമ്പിൽ ലിസ (23) കണ്ണൂർ ഇരിട്ടി അയ്യംകുന്ന് ചേലക്കുന്നേൽ ജിനീഷ് (31) എന്നിവരാണ് പിടിയിലായത്. വഴിക്കടവ് കോഴിക്കോട് റൂട്ടിലോടുന്ന മൊണാലിസ ബസിലെ കണ്ടക്ടറാണ് ജിനീഷ്. മമ്പാട് സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റായിരുന്ന ലിസ ഈ ബസിലാണ് രാവിലെ യാത്ര ചെയ്തിരുന്നത്. ഒരാഴ്ചത്തെ പരിചയം മാത്രമുള്ള ഇരുവരും തമ്മിൽ ടെലിഫോൺ നമ്പർ കൈമാറിയിരുന്നു. അങ്ങനെയാണ് ബന്ധം വളർന്നത്. പതിനൊന്നുമാസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ചായിരുന്നു ഒളിച്ചോട്ടം. ഭർത്താവിന്റെ പരാതിയിൽ വഴിക്കടവ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേരെയും ഇരിട്ടിയിൽനിന്നും കസ്റ്റഡിയിലെടുത്തത്. കുഞ്ഞിനെ ഉപേക്ഷിച്ച് പോയതിന് ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. നിലമ്പൂർ കോടതി രണ്ടുപേരെയും റിമാൻഡ് ചെയ്തു. സർക്കിൾ ഇൻസ്പെക്ടർ പി. ബഷീർ, സീനിയർ സിവിൽ പോലീസ് ഓഫീസിർ വിജിത, ശ്രീജ എസ്.നായർ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. Content HIghlights:mother abandoned children with father and runs away with lover arrested, edakkara
from mathrubhumi.latestnews.rssfeed https://ift.tt/2Gtov4n
via
IFTTT