Breaking

Friday, January 31, 2020

പ്രതി വവ്വാൽ തന്നെ..?

ബെയ്ജിങ്/ന്യൂയോർക്ക്: കൊറോണ വൈറസിന്റെ ഉറവിടം കണ്ടെത്താനും എതിരേ മരുന്ന് വികസിപ്പിക്കാനും ലോകത്തെ പ്രധാനലാബുകളിൽ 24 മണിക്കൂറും പരീക്ഷണങ്ങളാണ്. ചൈനയിൽ പടർന്നുപിടിച്ച വൈറസ് പാമ്പുകളിൽനിന്നാണ് പടർന്നതെന്നായിരുന്നു ആദ്യം സംശയിച്ചിരുന്നത്. എന്നാൽ, അത് വവ്വാലുകളിൽനിന്നുതന്നെയാണെന്നാണ് ഇപ്പോൾ ശാസ്ത്രലോകം പറയുന്നത്. പുതിയ പഠനവിവരങ്ങളനുസരിച്ച് വൈറസിന്റെ ഉറവിടം വവ്വാലാണെന്ന് ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിലെ പ്രൊഫസർ ഗ്വിഷെൻ വു പറഞ്ഞു. വവ്വാലിൽനിന്ന് പടർന്ന, സാർസിന് കാരണമായ രണ്ട് കൊറോണ വൈറസുകളോട് സമാനമായവയാണ് വുഹാനിലെ രോഗികളിൽ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വുഹാനിലെ സീഫുഡ് മാർക്കറ്റിൽ യഥേഷ്ടം ലഭിക്കുന്നതാണ് വവ്വാലുകൾ. ചൈനക്കാർ അതിനെ ഭക്ഷണമാക്കാറുണ്ട്. ഇവയിൽനിന്നാവാം ആദ്യം വൈറസ് മനുഷ്യനിലേക്ക് പടർന്നതെന്നും നാഷണൽ കീ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് പ്രോഗ്രാം ഓഫ് ചൈന, ഷാൻഡോങ് ഫസ്റ്റ് മെഡിക്കൽ യൂണിവേഴ്സിറ്റി, ചൈനീസ് അക്കാദമി ഓഫ് സയൻസസ്, നാഷണൽ മേജർ പ്രോജക്ട് ഫോർ കൺട്രോൾ ആൻ പ്രിവൻഷൻ ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് ഇൻ ചൈന എന്നിവയിലെ വിദഗ്ധർ പറയുന്നു. തുടക്കത്തിൽ വവ്വാലുകളെ സംശയിച്ചിരുന്നെങ്കിലും കൂടുതൽ പരിശോധനകളിൽ ഉരഗവർഗത്തിൽനിന്നാണെന്ന് മനസ്സിലായെന്നായിരുന്നു ജേണൽ ഓഫ് മെഡിക്കൽ വൈറോളജി ആദ്യം പറഞ്ഞത്. വുഹാനിൽ കണ്ടെത്തിയ വൈറസിൻറെ ജനിതകഘടന മുമ്പ് കണ്ടെത്തിയ കൊറോണ വൈറസുകളുടേതിന് സമാനമാണ്. അവയുടെ ഉറവിടം വവ്വാലുകളായിരുന്നെന്ന് ഇക്കോഹെൽത്ത് അലയൻസ് പ്രസിഡൻറ് ഡോ. പീറ്റർ ഡസാക്ക് പറഞ്ഞു. സാർസ്, മെർസ്, റാബീസ്, നിപ തുടങ്ങിയ രോഗങ്ങളുടെയും ഉറവിടം വവ്വാലുകളായിരുന്നു. ഓഫീസുകൾ പൂട്ടി വൈറസ് ഭീതിയിൽ ഗൂഗിളും മക്ഡൊണാൾഡും ഉൾപ്പെടെയുള്ള ആഗോളകമ്പനികൾ ചൈനയിലെ ഓഫീസുകൾ പൂട്ടി. ചൈനയിലെ ഗൂഗിളിൻറെ എല്ലാ ഓഫീസുകളും ബുധനാഴ്ച പൂട്ടിയതായി ആൽഫബെറ്റ് ഇൻകോർപറേഷൻ അറിയിച്ചു. ഹോങ്കോങ്ങിലെയും തായ്വാനിലെയും ഓഫീസുകളും അടച്ചു. ഭക്ഷണവിതരണരംഗത്തെ ഭീമൻമാരായ മക്ഡൊണാൾഡ്സ് ഹുബെയ് പ്രവിശ്യയിലെ റസ്റ്റോറൻറാണ് ബുധനാഴ്ച അടച്ചത്. ചൈനയിലെ ഒട്ടേറെ വ്യാപാരസ്ഥാപനങ്ങളും ഫാക്ടറികളും ഓഫീസുകളും അടഞ്ഞുകിടക്കുകയാണ്. ഇത് ചൈനയുടെ സാമ്പത്തികരംഗത്ത് വൻ നഷ്ടമാണുണ്ടാക്കുക. ചൈനയിലേക്കുള്ള യാത്ര വിവിധരാജ്യങ്ങൾ വിലക്കിയതിനാൽ വിമാനക്കമ്പനികളെല്ലാം സർവീസ് നിർത്തിയിരിക്കുകയുമാണ്. ജാക് മാ കൊറോണ വൈറസിന് വാക്സിൻ കണ്ടുപിടിക്കാനുള്ള പരീക്ഷണങ്ങൾക്കായി 1.45 കോടി ഡോളർ (103.7 കോടി രൂപ) പ്രഖ്യാപിച്ച് ആലിബാബയുടെ സ്ഥാപകനും ചൈനയിലെ ഏറ്റവും സമ്പന്നനുമായ ജാക്ക് മാ. ചൈനീസ് അക്കാദമി ഓഫ് സയൻസസിനും ചൈനീസ് അക്കാദമി ഓഫ് എൻജിനിയറിങ്ങിനും തുല്യമായാണ് ഇത് നൽകുക. Content Highlights:Corona virus China


from mathrubhumi.latestnews.rssfeed https://ift.tt/319EM7U
via IFTTT